Uncategorized

“സോർ- ഒരു മുങ്ങിപ്പോയ ചരക്കു കപ്പൽ”

വചനം

യെഹെസ്കേൽ 27 : 34

ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.

നിരീക്ഷണം

ലെബനോന്റെ പഴയ നിയമ പേരാണ് സോർ. ഇരുവശത്തും സുരക്ഷിതമായ തുറമുഖത്തോടുകൂടി അത്ഭൂതകരമായിട്ടാണ് സോർ നഗരം സ്ഥിചെയ്യുന്നത്.  തുറമുഖമായതിനാൽ കാലക്രമേണ അസാധാരണമായ സമ്പന്ന നഗരമായി സോർ മാറ്റപ്പെട്ടു. സോർ രാജാവായ ഹീരാം ആയിരുന്നു ശലോമാൻ രാജാവിന് യെരുശലേം ദേവാലയം പണിയുന്നതിനും അദേഹത്തിന്റെ കൊട്ടാരം പണിയുന്നതിനും ആവശ്യമായ തടികള്‍ മുഴുവൻ നൽകിയത്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട സോർ ഇത്രയും സമ്പന്നമായിരുന്നിട്ടും കനാന്യരുമായി ചേർന്ന് ബാൽ ദേവനേ ആരാധിച്ചു.  കാലക്രമേണ നെബുഖദ്നേസർ ആ പ്രദേശത്തെ പിടിച്ചടക്കുകയും 13 വർഷത്തെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അനേക വർഷങ്ങള്‍ക്കുശേഷം മഹാനായ അലക്സാണ്ടർ സോർ പ്രദേശത്തെ പൂർണ്ണമായി നശിപ്പിച്ചു. ഇവിടെ സോരിനെ ഒരു മുങ്ങിപ്പോയ കച്ചവടകപ്പാലായി ചിത്രീകരിച്ചിരിക്കുന്നു. ഒരിക്കൽ കച്ചവം നിമിത്തം നമ്പന്നമായ അതേ പ്രദേശം കച്ചവടം നിമിത്തം തന്നെ നശിക്കുവാനിടയായി.

പ്രായോഗീകം

നാം പണം സമ്പാദിക്കുന്നതിന് ദൈവം എതിരല്ല. യേശുപറഞ്ഞു നിങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചു, അതുകൊണ്ട് സൗജന്യമായി നൽകുക. നിങ്ങള്‍ക്ക് ലഭിക്കാതെ എങ്ങനെ നൽകുവാൻ കഴിയും? അതേ, വിൽക്കു, വാങ്ങുക, വ്യാപാരം ചെയ്യുക. നിയമപരവും ധാർമ്മീകവുമായി ജീവിതത്തിൽ അഭിവൃദ്ധിക്കായി ചെയ്യുന്നത് തന്റെ ജനത്തിന് സാധിപ്പിച്ചു നൽകുവാൻ ദൈവം ഒരു വ്യവസ്ഥ വച്ചിരിക്കുന്നു. എന്നാൽ  സോർ നിവാസികളെപ്പോലെ കച്ചവടം ആരാധനയായി മാറ്റുകയും അതുമൂലം ദൈവത്തെ മറക്കുകയും ചെയ്താൽ തീർച്ചയായും അവർ എത്രത്തോളം ഉയർന്നവോ, അത്രയും താഴ്ച്ചയും ജീവിതത്തിൽ ഉണ്ടാകും. സോറിനെ മഹത്താക്കി മാറ്റിയതു തന്നെ അതിനെ നാശത്തിലേയ്ക്കും നയിച്ചു.  ഇപ്രകാരമുള്ള നാശത്തിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും രക്ഷ നേടുവാനുള്ള ഏക മാർഗ്ഗം യേശുവിൽ ആശ്രയിച്ച് ഉറച്ചു നിൽക്കുക എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ നാശത്തിൽ നിന്ന് വീണ്ടെടുത്ത് ക്രിസ്തുവാകുന്ന പാറമേൽ നിറുത്തിയതിന് നന്ദി.  ഒരിക്കലും ഇനി പഴയതിലേയ്ക്ക് പോകാതെ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ