Uncategorized

“ദൈവമേ, ദയവായി ഇത് വീണ്ടും ചെയ്യേണമേ”!

വചനം

സങ്കീർത്തനങ്ങള്‍ 41 : 9

“ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ”!

നിരീക്ഷണം

എഴുത്തുകാരനായ ദാവീദ്, സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് ദൈവം ഇസ്രായേൽ ജനതയ്ക്ക് വീണ്ടും, വീണ്ടും ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് എഴുതിയതിനുശേഷം, ഈ വാക്യത്തിൽ കർത്താവിന്റെ എളിയ ദാസനെപ്പോലെ ചോദിക്കുന്നു “ദൈവമേ, ദയവായി അത് വീണ്ടും ചെയ്യേണമേ”.

പ്രായോഗികം

കർത്താവിന്റെ കരുണ ഓരോ പ്രഭാതത്തിലും പുതിയതാണെന്ന് യിരമ്യാ പ്രവാചകൻ പറഞ്ഞകാര്യത്തെ ഓർത്തുകൊണ്ടായിരിക്കാം സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞത്.  ഇത് വായിക്കുമ്പോള്‍ നാം ഇങ്ങനെ ചിന്തിക്കുന്നണ്ടായിരിക്കാം “കഴിഞ്ഞ ആഴ്ചയിൽ ദൈവം അത്ഭുതം ചെയ്തതാണ് എന്നാൽ ഇപ്പോഴുളള പ്രശ്നത്തിന് അത് മതിയായതല്ല”. അത് ശരിയാണ്!  കഴിഞ്ഞകാലങ്ങളിൽ യോശു നമ്മുക്ക് വേണ്ടിചെയ്ത എല്ലാത്തിനും നമ്മള്‍ കർത്താവിനോട് നന്ദിയുളളവരാണ്.  എന്നാൽ നിങ്ങള്‍ ഇപ്പോള്‍ ദുഷ്കരമായ സാഹചര്യത്തിലായിരിക്കാം.  “കർത്താവേ, മുൻകാല സാഹായങ്ങള്‍ക്ക് ഞാൻ നന്ദിയുളളവനാണ്.  എന്നാൽ ഞാൻ ഇപ്പോള്‍ പ്രതിസന്ധിയിലൂടെ കടന്നുപ്പോകുന്നു. എന്നെ സഹായിക്കേണമേ”.  എന്റെ ഇതുവരെയുളള ജീവകാലത്ത് ഞാൻ എത്ര പ്രാവശ്യം ഇതുപോലെ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് അറിയില്ല.  കാരണം യേശു ഇതുവരെ എന്നെ പരാജയപ്പെടുത്തിയിട്ടില്ല.  ഓരോ പ്രശ്നത്തിലും പുതിയ അത്ഭുതം ചെയ്ത് ദൈവം വഴിനടത്തി.  നിങ്ങള്‍ പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഇങ്ങനെ പ്രാർത്ഥിക്കുക.  “ദൈവമേ, ദയവായി വീണ്ടും ഒരു അത്ഭുതം ചെയ്യേണമേ”!  

പ്രാർത്ഥന

പ്രീയ യേശുവേ,

“അങ്ങ് എന്നെ ഒരിക്കലും പരാജയപ്പെടുത്തിയിട്ടില്ല, അതിനു ഞാൻ നന്ദി പറയുന്നു”. അങ്ങ് ചെയ്തതെല്ലാം ഓർമ്മയിൽ വച്ചുകൊണ്ട് ഇപ്പോള്‍ വീണ്ടും അങ്ങയോട് സഹായം അഭ്യർത്തിക്കുന്നു, “ദൈവമേ, ദയവായി വീണ്ടും ഒരു അത്ഭുതം കൂടെ ചെയ്യേണമേ”. ആമേൻ