Uncategorized

“യേശുക്രിസ്തു അത്മസ്നേഹിതൻ”

വചനം

സങ്കീർത്തനങ്ങള്‍ 41 : 9

“ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”

നിരീക്ഷണം

ഈ സങ്കീർത്തന ഭാഗത്ത് ദാവീദ് തന്റെ ജീവിതത്തിൽ താൻ കടന്നു പോയ വളരെ പ്രയാസമേറിയ സാഹചര്യത്തെ നമുക്ക് കാണുവാൻ സാധിക്കും. തന്റെ ശത്രുക്കളെല്ലാം ഒരേസമയം അവന്റെ നേരെ വരുന്നതു പോലെ ദാവീദിന് തോന്നി. തന്റെ ഏറ്റവും അടുത്ത പ്രാണസ്നേഹിതൻ പോലും തനിക്കെതിരെ തിരിയുന്ന ഒരു ഘട്ടം തന്റെ ജീവിതത്തിൽ വന്നു.  ആ വ്യക്തി താൻ ഏറ്റവും വിശ്വസിച്ചിരുന്നവനും തന്റെ മേശമേൽ നിന്നും ഭക്ഷിച്ചവനായിരുന്നു എന്നും ദാവീദ് അവിടെ പറയുന്നു.  എല്ലാവരും തനിക്കെതിരായി തിരിയുന്ന സാഹചര്യത്തിലും ദാവീദ് ദൈവത്തിങ്കലേക്ക് തിരിഞ്ഞ് തന്റെ കരുണക്കായി പ്രാർത്ഥിക്കുകയും കർത്താവിൽ ആശ്രയം കണ്ടെത്തുകയും ചെയ്തു.

പ്രായോഗികം

നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ പോലും പ്രതിസന്ധികളുടെ മദ്ധ്യ നിങ്ങളെ വിട്ട് അകന്നുപോയ സാഹചര്യങ്ങള്‍ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും.  മനുഷ്യർ ഭൂരിഭാഗത്തോടൊപ്പം നിൽക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ദാവീദിനും തന്റെ ഭാഗത്ത് നീതിയും ന്യായവും ഉണ്ടായിരുന്നെങ്കിലും തന്നോടൊപ്പം നിൽക്കുവാൻ ആരും തയ്യാറല്ലാതെയിരുന്ന സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. തന്റെ പ്രാണസ്നേഹിതൽ പോലും തന്റെ നേരെ തിരിയുമെന്ന് ദാവീദ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലെ തന്നെ താങ്കളുടെ ജീവിതത്തിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായേക്കാം. എന്നാൽ എന്തു വന്നാലും വിട്ടുമാറാത്ത നിങ്ങള്‍ക്കെതിരെ തിരിയാത്ത ഒരാളെ പരിജയപ്പെടുത്താം ആ പേരാണ് “യേശുക്രിസ്തു.” നമ്മുടെ കർത്താവായ യേശുക്രിസ്തു സഹോദരനേക്കാളും അടുപ്പമുളള ഒരു സുഹൃത്താണ്. ആ നല്ല കർത്താവിങ്കലേക്ക് നമ്മുടെ ഹൃദയങ്ങളെ ഉയർത്താം, പ്രാർത്ഥിക്കാം അവന്റെ കൃപ നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ എറ്റവും അടുത്ത സുഹൃത്തായിരിക്കുന്നതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.  എന്റെ അടുത്ത സുഹൃത്തുക്കള്‍പ്പോലും എന്റെ കഷ്ടതയിൽ എന്നെ മാറിനിന്നിട്ടുണ്ട്.  എന്നാൽ അങ്ങ് ഒരിക്കലും എന്നെ വിട്ടുമാറിയില്ല.  ആയതിനാൽ ഞാൽ പൂർണ്ണഹൃദയത്തോടെ അങ്ങയുടെ പാദങ്ങളിൽ വണങ്ങുന്നു.  എന്റെ കഷ്ടതയിൽ എന്നെ കൈവിടാതെ താങ്ങേണമേ. ആമേൻ