Uncategorized

“യേശുക്രിസ്തുവിനെ പ്രസാദിപ്പിക്കുന്നവർ ആകുവീൻ”

വചനം

ഗലാത്യർ 1 : 10

ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.

നിരീക്ഷണം

നാം ആരെയാണ് പ്രീതിപ്പെടുത്തുവാൻ ശ്രമിക്കുന്നതെന്ന് അപ്പോസ്തലനായ പൌലോസിന്റെ ചോദ്യമാണ് ഈ വചനം. അദ്ദേഹം സ്വയം ചോദിക്കുകയാണ് ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ ശ്രമിക്കുന്നുവോ അതോ, ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?

പ്രായോഗികം

ഒരു സുവിശേഷ എഴുത്തുകാരൻ സ്വയം ഒരു ചോദ്യം ചോദിക്കുമ്പോൾ സ്ഥിരീകരിക്കപ്പെടുന്ന ഒരു തത്വമുണ്ട്. അതേ ചോദ്യം നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്. അതുപോലെ യേശു പറഞ്ഞു “ദൈവത്തെയും പണത്തെയും നമുക്ക് ഒരുപോലെ സേവിക്കുവാൻ കഴിയുകയില്ല”, (മത്തായി 6:24). ഇവിടെ അപ്പോസ്തലനായ പൌലോസ് പറയുകയാണ് “ഞാൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുവാനാണ് ശ്രമിക്കുന്നതെങ്കിൽ എനിക്ക് ക്രിസ്തുവിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ല”. തീർച്ചയായും നാം മറ്റുള്ളവരോട് ഇടപെടുമ്പോൾ ജ്ഞാനത്തോടെ പ്രവർത്തിക്കുവാൻ കർത്താവ് നമ്മെ പ്രാപ്തരാക്കും.  നാം നമ്മുടെ വചനത്തിന്റെ പേരിൽ ജനത്തെ മാറ്റിനിർത്തുകയല്ല മറിച്ച് എല്ലാവരും ദൈവത്തെ ആരാധിക്കണം എന്നതാണ് ഉദ്ദേശം. നാം ലോകത്തോട് സുവിശേഷം വിളിച്ചു പറയുമ്പോൾ തന്നെ എല്ലാവരും അതിൽ വിശ്വസിച്ച് വരും എന്ന് അർത്ഥമില്ല. എന്നാൽ കർത്താവ് വചനത്തിൽ എന്തു പറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുയും ദൈവത്തെ പ്രസാദിപ്പിക്കുന്നവരായി ജീവിക്കേണ്ടതിന് ജനത്തെ ആഹ്വാനം ചെയ്യുകയും ചെയ്യാം. നമ്മെ ദൈവം വിളിച്ചത് ദൈവത്തെ പ്രസാദിപ്പിക്കുന്നവരായി ജീവിക്കുവാൻ ആണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്തുതന്നെ ആയാലും ഞാൻ എന്റെ യേശുവിനെ പ്രസാദിപ്പിക്കുന്നവായി ജീവിക്കും. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ