Uncategorized

“നാം അർഹിക്കാത്തപ്പോള്‍പോലും”

വചനം

യിരമ്യാവ് 34 : 4,5

എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാൻ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

BC 586 ൽ ബാബിലേൺ രാജാവായ നെബൂഖദ്നേസർ യെരുശലേമിനെ ആക്രമിക്കുകയും കത്തിക്കുകയും ചെയ്യുന്നതിന്മുമ്പ് യഹൂദയിലെ ഇരുപതാമത്തെയും അവസാനത്തെയും രാജാവായ സിദെക്കീയാവിനോട് യഹോവയായ ദൈവം യിരമ്യാവിലുടെ അരുളി ചെയ്ത വചനമാണിത്.  നെബൂഖദ്നേസർ യെരുശലേമിനെ ആക്രമിക്കുകയും പൂർണ്ണമായും നശപ്പിക്കുകയും യെഹൂദാ ജനത്തെ അടിമകളാക്കി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. ഏകദേശം എഴുപതുവർഷം അവർ ബാബിലോണിന് അടിമകളായിരുന്നു. ഇതിനെല്ലാം മുമ്പ് തന്നെ യഹാവയായ ദൈവം തന്റെ അരുളപ്പാട് സിദെക്കീയാവിനോട് അറിയിച്ചിരുന്നു. എന്നാൽ സിദെക്കീയാവിന് ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ച് ജീവിക്കവാൻ കഴിഞ്ഞില്ല. അദ്ദേഹം തുടർന്നും ദൈവത്തിന്റെ ആലോചനകള്‍ക്ക് വിപരീതമായി തന്നെ ജീവിച്ചു. ആയതുകൊണ്ട് തന്നെ നെബൂഖദ്നേസർ യെരുശലേമിനെ ആക്രമിച്ചപ്പോള്‍ സിദെക്കീയാവിന്റെ മക്കളെല്ലാം കൊല്ലപ്പെടുകയും കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് തന്നെ അന്ധനാക്കുകയും ചെയ്തു. ശേഷം തന്നെ ബാബിലോണിലേയ്ക്ക് അടിമയായികൊണ്ടുപോകുകയും തന്റെ ശേഷിച്ചജീവകാലം താൻ അന്ധനായി ആരുമില്ലാത്തവനായി കഴയേണ്ടിവന്നു.

പ്രായോഗീകം

നാം ചുറ്റുപാടും നോക്കുമ്പോള്‍ ഇപ്രകാരമുളള അനേകരെ കാണുവാൻ കഴിയും. അവരുടെ ഭാവിയെക്കുറിച്ച് വ്യക്തമായ അരുളപ്പാട് ലഭിച്ചിട്ടും ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുവാൻ കഴിയാതെ തങ്ങളുടെ ജീവിതം സിദെക്കീയാവിനേപ്പോലെ നശിപ്പിക്കുന്നത് കാണുവാൻ കഴിയും. അവർ അർഹിക്കാത്ത നന്മകള്‍ ദൈവം നൽകി അനുഗ്രഹിക്കുപ്പോഴും ദൈവം ആഗ്രഹിക്കുന്നതിന് വിപരീതമായി അത്തരത്തിലുള്ളവർ പ്രവൃത്തിക്കുന്നത് കാണുവാൻ കഴിയും.  സിദെക്കീയാവിന് എല്ലാ സുഖ സൗഖര്യങ്ങളും ഉണ്ടായിരുന്ന ഒരുകാലം ഉണ്ടായിരന്നു എന്നാൽ അവന്റെ അവസാനകാലഘട്ടം ആരുമില്ലാതെയും ഒന്നുമല്ലാത്തെയും അനുഭവത്തിലായിതീർന്നു. മാത്രമല്ല അവസാന ദീർഘ വർഷങ്ങള്‍ അന്ധനും ഉപയോഗ ശൂന്യനുമായി നെബുഖദ്നേസറിന്റെ കൊട്ടാരത്തിൽ പാർക്കേണ്ടി വന്നു.  പ്രീയ സ്നേഹിതാ, താങ്കള്‍ അർഹിച്ചാലും ഇല്ലെങ്കിലും യേശു താങ്കളോടൊപ്പം എന്നും ഉണ്ട് അത് ഒരിക്കലും മറക്കരുത്.  യേശു നിങ്ങളോട് എന്തെങ്കിലും ചെയ്യുവാൻ കല്പിച്ചാൽ അവനോട് എതിർക്കരുത്. ദൈവം പറയുന്നത് അതുപേലെ ചെയ്യുക എന്നാൽ നിങ്ങള്‍ക്ക് അത് അനുഗ്രഹമായിരിക്കും. നിങ്ങള്‍ അർഹിക്കാത്തതായ നന്മകള്‍പോലും ദൈവം നിങ്ങള്‍ക്ക് നൽകി തരും.

പ്രാർത്ഥന

പ്രീയ യേശുവേ,

പലതവണ അവിടുത്തെ കല്പനകള്‍ക്ക് ഉവ്വ് കർത്താവേ, ഞാൻ അത് ചെയ്യാം എന്ന് പറയാതെ മറുതലിച്ചത് അങ്ങ് എന്നോട് ക്ഷമിക്കേണമേ. ജീവിത്തിന്റെ എല്ലാതലങ്ങളിലും അങ്ങയോട് മറുതലിക്കാതെ എനിക്ക് മുന്നിൽ വച്ചിരിക്കുന്ന ഓട്ടം വിശ്വസ്ഥതയോടെ ഓടുവാൻ എന്നെ പ്രാപ്തനാക്കേണമേ. ആമേൻ