Uncategorized

“നാം വിഡ്ഢിയാകണമോ”?

വചനം

യിരമ്യാവ് 31 :  19

ഞാൻ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാൻ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാൻ നല്ലവണ്ണം കേട്ടിരിക്കുന്നു.  

നിരീക്ഷണം

യിരമ്യാ പ്രവാചകൻ യിസ്രായേൽ ജനം പ്രവാസത്തൽ നിന്ന് മടങ്ങിവന്നപ്പോള്‍ ഉളള അവരുടെ പ്രതികരണം ആണ് ഈ വചനത്തിലൂടെ പ്രവചിച്ചിരിക്കുന്നത്. യിസ്രയേൽ ജനം മടങ്ങിവന്നപ്പോഴുളള അവരുടെ പ്രാർത്ഥനയായിട്ട് ഇത് കാണുവാൻ കഴിയും. അവർ തമ്മിൽ പറഞ്ഞത് ഞങ്ങള്‍ ദൈവത്തെ വിട്ട് പാപം ചെയ്തു എന്നാൽ ഞങ്ങള്‍ ഞങ്ങളുടെ പാപത്തെക്കുറിച്ചോർത്ത് അനുതപിച്ച് ദൈവത്തോട് നിലവിളിക്കുകയും ഞങ്ങളെ തന്നെ താഴ്ത്തികൊണ്ട് ഞങ്ങള്‍ക്ക് എങ്ങനെ ഇത്ര വിഡ്ഢികളാകുവാൻ കഴിയും എന്ന് പറഞ്ഞ് കരയുകയും ചെയ്യുന്നതായി യിരമ്യാപ്രവാചകൻ ഇവിടെ കാണുന്നു.

പ്രായോഗീകം

യിരമ്യാ പ്രവാചകൻ ഉപയേഗിച്ചിരിക്കുന്ന ഈ വാചകങ്ങളെ എബ്രായ ഭാഷയിൽ നിന്ന് വ്യഖ്യാനിക്കുമ്പോള്‍ “വിഡഢി” എന്ന വാക്ക് തന്നെയാണെന്ന് കാണുവാൻ കഴിയുന്നത്. ഒരു സത്യം നാം മനസ്സിലാക്കേണ്ടത്,  എല്ലാ പാപത്തിന്റെ സുഖങ്ങളും താല്ക്കാലികമാണ് മാത്രമല്ല സകലവിധ അശുദ്ധിയും നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുവാൻ കാരണവുമാകുന്നു.  വളരെ ചുരുങ്ങിയ സമയത്തേയ്ക്കുമാത്രം നീണ്ടു നിൽക്കുന്ന ജഡീക സുഖങ്ങള്‍ക്കുവേണ്ടി ആരെങ്കിലും ദൈവത്തിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ നിന്ന് ഓടിപ്പോയാൽ അതിനെ വിഡ്ഢിത്തം എന്ന് തീർത്തും പറയുവാൻ കഴിയും. ദൈവ സ്നേഹത്തിൽ നിന്നും ഓടിപ്പോയ യിസ്രായേലും യഹൂദയും തങ്ങള്‍ ചെയ്തത് വിഡ്ഢിത്തമായിരുന്നു എന്ന് മനസ്സിലാക്കി അവർ അത് സമ്മതിക്കുന്നു.  അനേകർ തങ്ങളുടെ ജീവിതാനുഭവം പങ്കുവയ്ക്കുമ്പോള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുവാൻ കഴിയും ഞാൻ ഇത്രയും കാലം എന്റെ സ്വന്ത ഇഷ്ടപ്രകാരം ജീവിച്ച് ജീവിതം ഒരുപാട് പാഴാക്കി എനിക്ക് എങ്ങനെ ഇത്ര വിഡ്ഢിയാകുവാൻ കഴിഞ്ഞു?  എന്നാൽ ഞാൻ ക്രിസ്തുവിൽ മടങ്ങിവരുന്നു. പ്രീയ സ്നേഹിതാ താങ്കളുടെ ജീവിതം ഏത് അവസ്ഥയിൻ ആയിരിക്കുന്നു എന്ന് ഒരു നിമിഷം ചിന്തിക്കാമോ? താങ്കള്‍ യേശുക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് അകന്ന് ഒരു വിഡ്ഢിയെപ്പോലെ ജീവിക്കുകയാണോ? മടങ്ങിവരാൻ ഇന്ന് ഒരു തീരുമാനമെടുത്താൽ അവസ്ഥകള്‍ക്ക് ദൈവം ഉറപ്പായും മാറ്റം വരുത്തും. താങ്കള്‍ക്ക് സന്തോഷവാനായി ജീവിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ വിഡ്ഢിത്തമായ ജീവിതത്തിൽ നിന്ന് എന്നെ മടക്കിവരുത്തിയതിനായി നന്ദി.  ഇനിയൊരിക്കലും എന്റെ പഴയ ജീവിതാനുഭവത്തിലേയ്ക്കു തിരിയാതെ അങ്ങയിൽ ആശ്രയിച്ച് ഒരു സന്തോഷ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ