Uncategorized

“നമ്മിൽ നിന്ന് എന്താണ് നഷ്ടമായത്?”

വചനം

പുറപ്പോട് 31 : 15

ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.

നിരീക്ഷണം

പഴയ നിയമ ഉടമ്പടിയിൽ യഹൂദാ ജനത ശബത്ത് അനുസരിക്കുകയും അത് വശുദ്ധമായി ആചരിക്കുകയും ചെയ്യണം എന്നായിരുന്നു ദൈവം നൽകിയ കല്പന. അങ്ങനെ ചെയ്യാത്ത വ്യക്തി മരിക്കണം അതായിരുന്നു നിയമം.

പ്രായോഗികം

പഴയ നിയമം അനുസരിച്ച് ഏഴാം ദിവസം സ്വസ്ഥമായിരുന്ന് ദൈവവുമായുള്ള വിശുദ്ധകൂട്ടായ്മയിൽ ഇരിക്കണം എന്നതാണ് നിയമം. ആ നിയമത്തെ ലംഘിക്കുന്നവരെ വധിക്കണം എന്നാണ് ദൈവീക വ്യവസ്ഥ. ഈ നിയമത്തെ നാം ആഴമായി ചിന്തക്കേണ്ടതും അതിനോട് എപ്രകാരം പ്രതികരിക്കുന്നു എന്നുള്ളതും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ നാം ഇപ്പോള്‍ കൃപായുഗത്തിൽ പുതിയ നിയമ വ്യവസ്ഥയിൽ ആകകൊണ്ട് മരണ ശിക്ഷയിൽ നിന്ന് ഒഴിവുള്ളവരായി തീർന്നു. നാം ആഴ്ചയിൽ ഒരു ദിവസം മുഴുവൻ ദൈവ സന്നിധിയിൽ ചിലവഴിക്കണം എന്ന് ഒരു നിയമം ഉണ്ടായിരുന്നുവെങ്കിൽ എന്തു ചെയ്യും? എന്നാൽ ഒരു കാര്യം ഓർക്കുക ദൈവവും നാമും ആയി ആഴ്ചയിൽ ഒരു ദിവസം മുഴുവൻ ദൈവ സന്നിധിയിൽ ചിലവഴിച്ചാൽ, സമ്മർദ്ദം, ഉത്ണ്ഠ,ഭയം, അരക്ഷിതാവസ്ഥ, കോപം, മാനസ്സീക പിരിമുറുക്കം എന്നിവയിൽ നിന്ന് രക്ഷനേടുവാൻ സാധിക്കും. ഈ പ്രശ്നങ്ങള്‍ എല്ലാം നമ്മിൽ നിന്നു എന്നേയ്ക്കുമായി മാറിപ്പോകണമെങ്കിൽ ദൈവ കൃപ ആവശ്യമാണ്. എന്നാൽ ആഴ്ചയിൽ ഒരു ദിവസം ദൈവ സന്നിധിയിൽ ഇരിക്കുവാൻ കഴിയാതെ പലവിധ തിരക്കുകളാൽ നാം ഓടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിൽ എന്താണ് നഷ്ടമായതെന്ന് നാം ചിന്തിച്ച് ദൈവത്തിങ്കലേയ്ക്ക് മടങ്ങിവന്നാൽ ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ആഴ്ചയിൽ ഒരു ദിവസം അങ്ങയോട് ചേർന്നിരുന്ന് അങ്ങയിൽ നിന്ന് പ്രാപിക്കുവാൻ എന്നെ സഹായിക്കേണമേ. എന്നിൽ നഷ്ടമായ ആ ദൈവസാനിധ്യം തിരികെ പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ