Uncategorized

“വിജയിക്കുവാൻ തക്കവണ്ണം ഓടുക”

വചനം

1 കൊരിന്ത്യർ 9 : 24

ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ?  നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

നിരീക്ഷണം

ഭക്തരായ വിശ്വാസികള്‍ക്ക് ഏറ്റവും പ്രാത്സാഹനാജനകമായ ഒരു വേദഭാഗമാണ് ഇത്. പൌലോസിന്റെ കാലത്തുള്ള കായീക അഭ്യാസികളെ മനസ്സിൽ വച്ചുകൊണ്ടാണ് ഇത് എഴുതിയത്. ഓടുന്നവർ ഒരിക്കലും പരാജയപ്പെടുവാൻ അല്ല പരിശീലിക്കുന്നത് അവർ ജയിക്കുവാൻ വേണ്ടി പരിശീലിക്കുന്നു. വിശ്വാസികളായ നാം ഈ ലോകത്തിൽ ജീവിക്കുകയും അതേസമയം ദൈവത്തിന്റെ സ്വർഗ്ഗിയ വിളിക്കായി ഓടുകയും ചെയ്യുന്നതുകൊണ്ട് പൌലോസ് ദൈവ വചനത്തിലുടെ നമ്മോട് അരുളിചെയ്യുന്നു, നിങ്ങളും വിജയിക്കുവാൻ തക്കവണ്ണം ഓടുവീൻ.

പ്രായോഗീകം

പല ക്രിസ്തീയ വിശ്വാസികളും അവരുടെ ഓട്ടത്തിൽ പരാജിതരായി തീരുന്നത് തികച്ചും ലജ്ജാകരം ആണ്. നമ്മെ യേശുക്രിസ്തു വിളിച്ചത് പരാജയപ്പെടുവാനല്ല വിജയിക്കുവാനാണ്. യേശുക്രിസ്തു ഈ ലോകത്തിൽ ആയിരുന്നപ്പോള്‍ തന്റെ പ്രവർത്തന മേഖലകളിൽ വിജയി ആയിരുന്നു എന്ന് ദൈവ വചനത്തിൽ കാണുവാൻ കഴിയും. എന്നാൽ തന്റെ ക്രൂശുമരണം ഒരു പരാജയമായി പലരും കാണുമ്പോള്‍ മൂന്നാം നാള്‍ ആ പരാജയത്തെയും മാറ്റി മറിച്ചുകൊണ്ട് ഉയർത്തെഴുന്നേറ്റ് എന്നന്നേയ്ക്കു ജീവിക്കുന്നതായി എല്ലാവർക്കും പ്രത്യക്ഷപ്പെട്ടു. നാം പരാജയപ്പെട്ട ഒരു ദൈവത്തെ അല്ല സേവിക്കുന്നത്. ആയതുകൊണ്ട് ദൈവ വചനപ്രകാരം ജീവക്കുന്നവർ ആയിരിക്കണം  എങ്കിൽ മാത്രമേ ദൈവ സന്നിധിയിൽ വിജയികളാകുവാൻ കഴിയുകയുള്ളൂ. നമുക്കു വിജിയിക്കുവാൻ തക്കവണ്ണം ഓടുവാൻ തീരുമാനിക്കാം. അങ്ങനെ ഓടുന്നവർക്ക് ജീവകിരീടം ലഭിക്കും എന്ന് ദൈവ വചനം പറയുന്നു.  ആ സമ്മാനം വാങ്ങുവാൻ തക്കവണ്ണം ഓടാം.

പ്രാർത്ഥന

പ്രീയ യേശുവേ,

വിരുതു പ്രാപിക്കുവാൻ തക്കവണ്ണം ഓടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അങ്ങയിൽ ആശ്രയിച്ച് അങ്ങ് ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ