Uncategorized

“നാം ഏറ്റവും വിലമതിക്കുന്നതെന്ത്?”

വചനം

എബ്രായർ  11 :  26

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

നിരീക്ഷണം

മിസ്രയീമിലെ സിംഹാസനത്തിന്റെ അവകാശിയെന്ന നിലയിൽ മോശയ്ക്ക് സകലതും സ്വന്തമായുണ്ടായിരുന്നു എന്ന് അപ്പൊസ്ഥലൻ എഴുതുന്നു. എന്നിരുന്നാലും, മിസ്രയീമിൽ തനിക്ക് ഉണ്ടായിരുന്ന ഏതിനേക്കാളും വലിയ മൂല്യമുള്ളത് ദൈവജനത്തോടൊപ്പം നിന്ദ സഹിക്കുന്നതാണെന്ന് താൻ കരുതി.

പ്രായോഗീകം

ഈ വേദഭാഗം വായിക്കുമ്പോൾ നാം ഏറ്റവും കൂടുതൽ വിലമതിക്കുന്നത് എന്താണ്? എന്ന ചോദ്യം പ്രശക്തമാണ്. ഈ ഭൂമിയിൽ നാം നേടിയെടുക്കുവാൻ ശ്രമിക്കുന്ന പല കാര്യങ്ങളും താൽക്കാലികമാണ് ഒരിക്കലും പൂർണ്ണമായ സംത്രപ്തി നൽകുവാൻ കഴിയാത്ത ഒരു ഓട്ടമാണിത്. എന്തുകൊണ്ട്? കാരണം അവ താല്ക്കാലികവും ക്ഷണികവുമാണ്, മറ്റാർക്കും വലിയ പ്രാധ്യന്യമില്ലാത്ത ഒരു കുപ്പിയിൽ അടച്ചുവെച്ച ഓർമ്മകളെപ്പോലെ അവ അപ്രശക്തമാണ്. തന്റെ യഥാർത്ഥ പ്രതിഫലം കാത്തിരിക്കുന്ന മറ്റൊരു ദേശത്തേക്കാണ് മോശ നിരന്തരം ഉറ്റുനോക്കിയത്. “ദൈവത്തിന്റെ നഗരമായ സ്വർഗ്ഗമായിരുന്നു മോശയുടെ ഏറ്റവും വലിയ മൂല്യം.”  ദൈവം നൽകിയ ഈ പുതിയ പ്രഭാതത്തിൽ, നാം ഏറ്റവും കൂടുതൽ വിലമതിക്കുന്നത് എന്താണ്? എന്ന് സ്വയം ചോദിച്ചുകൊണ്ട് പുതിയ തീരുമാനങ്ങൾ ഏടുക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ലോകത്തിൽ നിലനിൽപ്പില്ലാത്തതും ക്ഷണികവുമായ കാര്യങ്ങളിൽ നിന്ന് എന്റെ ശ്രദ്ധ മാറ്റി സ്വർഗ്ഗീയ പ്രതിഫലത്തിനായി നോക്കി പാർക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x