“സ്ഥിരോത്സാഹം”
വചനം
എബ്രായർ 10 : 36
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
നിരീക്ഷണം
എബ്രായ ലേഖന കർത്താവ് ഭൂമിയിൽ എല്ലായിടത്തും ചിതറിപ്പാർക്കുന്ന വിശ്വാസികളോട് “സ്ഥിരത” എന്ന നല്ല ഗുണം പരിശീലക്കണമെന്ന് ഉപദേശിച്ചിരിക്കുന്നു. ദൈവം നമുക്ക് വാഗ്ദത്തം ചെയ്തതെല്ലാം പ്രാപിക്കുന്നതിനായി നാം സ്ഥിരത കാണിക്കുന്നതിലൂടെ ദൈവഹിതം പിന്തുടർന്ന് പ്രാപിക്കുവാൻ നമുക്ക് കഴിയുകയും ചെയ്യുമെന്ന് ലേഖകൻ വ്യക്തമാക്കുന്നു.
പ്രായോഗീകം
‘സ്ഥിരോത്സാഹം’ എന്ന വിഷയത്തെക്കുറിച്ച് എത്രയെത്ര പ്രസംഗങ്ങളും പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്, അല്ലെങ്കിൽ വായിച്ചിട്ടുണ്ടാകും? പോരാട്ടത്തിനിടയിൽ പിന്മാറുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതുകൊണ്ടാകാം ഇതിനെക്കുറിച്ച് ഇത്രയധികം സംസാരിക്കപ്പെടുന്നത്. “ഈ പോരാട്ടം അത്രമേൽ കഠിനമാണ്” എന്നത് ഇന്ന് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന ഒരു പ്രസ്താവനയാണ്, എന്തുകൊണ്ട്? ‘സ്ഥിരോത്സാഹം’ അത്യന്താപേക്ഷിതമായതുകൊണ്ട്. ദൈവഹിതം നിറവേറ്റുന്നതിന് നാം പല തീരുമാനങ്ങൾ എടുക്കുകയും അത് ഓരോ ദിവസവും പ്രാർത്ഥനയോടെ ആകര്യങ്ങൾ പൂർത്തീകരിക്കുവാൻ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ആ പോരാട്ടത്തിനൊടുവിൽ നാം വിജയിക്കണമെങ്കിൽ നമുക്ക് സ്ഥിരോത്സാഹം ആവശ്യമാണ്, അങ്ങനെ നാം സ്ഥിരോത്സാഹത്തോടെ പ്രവർത്തിച്ചാൽ ദൈവം നമുക്കൊരു പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട് അത് നിശ്ചയമായും ലഭിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സഹായത്താൽ ഞാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ സ്ഥിരോത്സാഹത്തോടെ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
