Uncategorized

“ലജ്ജയില്ലാത്ത നേതാക്കള്‍”

വചനം

യിരമ്യാവ് 6 : 15

മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

യിരമ്യാ പ്രവാചകൻറെ കാലത്തുണ്ടായിരുന്ന കപട പുരോഹിതന്മാരെക്കുറിച്ചും മത നേതാക്കന്മാരെക്കുറിച്ചുമുളള ഒരു പ്രവചന ഭാഗമാണിത്.  ജനങ്ങളുടെ പാപങ്ങളെ അവർ മറച്ചുവെച്ചുകൊണ്ട് വരുവാനിരിക്കുന്നത് ശുഭ ഭാവിയാണെന്ന് പ്രവചിച്ചു.  ജനങ്ങള്‍ ദൈവനാമത്തിൽ നൽകുന്ന വഴിപാടുകളും കാണിക്കകളും എല്ലാം സ്വന്തം കീശയിൽ നിറച്ചുകൊണ്ടാണ്  ജനത്തെ തന്നെ വഞ്ചിക്കുന്ന തരത്തിൽ ഇപ്രകാരം പ്രവചിച്ചത്. ഇത്തരം നേതാക്കന്മാർ ദൈവത്തിന്റെ നീതീയെ അവഗണിക്കുകയും സമാധാനം ഇല്ലാതിരിക്കെ അവർക്ക് സമാധാനമെന്ന് പറയുകയും ചെയ്തിരുന്നു. അവരെ നോക്കികൊണ്ട് യിരമ്യാ പ്രവാചകൻ ഒരു ചോദ്യം ചോദിച്ചു. ദുഷ്ടത പ്രവൃത്തിക്കുന്ന ഇവർക്ക് ഇവരുടെ  മ്ലേച്ഛമായ പ്രവൃത്തിയിൽ അല്പമെങ്കിലും ലജ്ജയുണ്ടോ എന്ന്?  പ്രവാചകൻ തന്നെ അതിന് ഉത്തരവും ഇവിടെ നൽകുന്നതായി  കാണുവാൻ കഴിയും. “ഇല്ല” ഒരിക്കലും അവർക്ക് അവരുടെ പ്രവൃത്തിയിൽ ലജ്ജ തോന്നുകയില്ല കാരണം അവർക്ക് ലജ്ജയായതിൽ മാനം തോന്നുന്നു.  

പ്രായോഗീകം

ഇന്ന് ആത്മീയ നേതാക്കളായവർക്ക് യിരമ്യാവിനെപ്പോലെ തെറ്റുകളെ ചൂണ്ടികാട്ടി സംസാരിക്കുവാൻ കഴിയുന്നുണ്ടോ?  നാമും ലജ്ജയില്ലാത്ത നേതാക്കള്‍ ആണോ? അതോ നാം ഇന്ന് ദൈവത്തിനെതിരെ പാപം ചെയ്യുവാൻ ഒരു മനപ്രയാസവും ഇല്ലാത്തവരായി തീർന്നിരിക്കുന്നുവോ? ഒരു പക്ഷേ ഒരു വ്യക്തി തന്റെ ജീവതത്തിൽ അനുഭവിക്കുന്ന വേദന തന്റെ പാപത്തിന്റെ പരിണിത ഫലമാണെന്ന് നാം തിരിച്ചറിഞ്ഞിട്ടും അവരോട് താങ്കള്‍ക്ക് ഏറ്റവും മികച്ചത് ലഭിക്കുവാൻ വേണ്ടിയാണിതെന്ന് പറഞ്ഞ് അവന്റെ തെറ്റുകള്‍ നാം മറച്ചുവയ്ക്കുവാൻ ശ്രമിക്കാറുണ്ടോ? നമുക്കെല്ലാം ആവശ്യമായിരിക്കുന്ന ആത്മീയ നേതൃത്വം വ്യക്തിപരമായി നഗരത്തിന്റെയും രാജ്യത്തന്റെയും ഒക്കെ പാപങ്ങളെ തുറന്നു കാട്ടുന്നവരെയാണ്. മാത്രമല്ല ലജ്ജയായതിൽ നിന്നും ദൈവമില്ലായ്മയിൽ നിന്നും ജനത്തെ ഉണർത്തി ദേശങ്ങളുടെയും രാജ്യങ്ങളുടെയും മാനസാന്തരത്തിനും ദൈവീകമായ മാറ്റത്തിനും  മൻതൂക്കം നൽകുന്ന ആത്മീയ നേതാക്കളെയാണ് ദൈവത്തിനാവശ്യം. ഇത്തരത്തിൽ നല്ലൊരു ആത്മീയ നേതൃത്വത്തിൽ, ദൈവം നമ്മെ ആക്കിയിരിക്കുന്ന ഇടങ്ങളിൽ നിൽകുവാൻ നമുക്കും പ്രാർത്ഥിക്കാം അതിനായി ഒരുങ്ങാം.

പ്രാർത്ഥന

പ്രീയ യേശുവേ,

കൃപയുടെ സുവിശേഷത്തെ അതിന്റെ ഉള്ള അളവിൽ എനിക്ക് ഇന്നും മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല അത് മനസ്സിലാക്കുവാൻ എന്നെ പ്രാപ്തനാക്കേണമേ.  പാപത്തോട് വിട്ടുവിഴ്ച ചെയ്തു ജീവിക്കുവാനല്ല പകരം പാപത്തോട് എതിർത്തു നിൽക്കുവാൻ കൃപ നൽകുമാറാകേണമേ. പാപത്തിൽ തുടരുന്നവരെ വചന അടിസ്ഥാനത്തിൽ തെറ്റുകളെ ബേധ്യപ്പെടുത്തിക്കൊടുക്കുവാൻ എനിക്കു കൃപ നൽകുമാറാകേണമേ. ആമേൻ