Uncategorized

“സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ശക്തി”

വചനം

സദൃശ്യവാക്യം 3 : 3

“ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊള്‍ക.”

നിരീക്ഷണം

ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ നാമെല്ലാവരും സ്നേഹവും വിശ്വസ്തതയും ഉളളവരായിരിക്കണമെന്ന് ഓർപ്പിക്കുന്നു. ഈ രണ്ടു ഗുണങ്ങളും എത്രത്തോളം പ്രാധാന്യമുളളതാണെന്ന് സ്വയം ഓർമ്മിപ്പിക്കാൻ ആവശ്യമായതെല്ലാം നമ്മള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ കഴുത്തിൽ തൂക്കിയിടേണ്ടതിന്റെയും ഹൃദയത്തിൽ എഴുതേണ്ടതിന്റെയും ആവശ്യകത ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആ വാക്കുകള്‍ക്കു കൊടുക്കേണ്ട പ്രാധാന്യത്തെ കാണിക്കുന്നു.  ശലോമോനെ സംബന്ധിച്ചിടത്തോളം വിജയകരമായ ജീവിതത്തിന്റെ താക്കോൽ “സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ശക്തി” ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

പ്രായോഗികം

ഈ വാക്യം വായിക്കുവാൻ വളരെ ലളിതവും എന്നാൽ അത് പ്രായേഗീകമാക്കുവാൻ വളരെ പ്രയാസവുമാണ്. സ്നേഹവും വിശ്വസ്തതയും നമ്മുടെ ജീവിത്തിൽ നിലനിൽക്കുമ്പോള്‍ തന്നെ സ്വാർത്ഥതയും അവിശ്വസ്തതയും നമ്മുടെ വാതിൽക്കൽ നിൽക്കുന്നു എന്ന സത്യം നം ഓർക്കേണം.  സ്നേഹത്തിലും വിശ്വസ്തതയിലും ജീവിക്കുമ്പോള്‍ തന്നെ ഇങ്ങനെ ജീവിക്കുന്നതുകൊണ്ട് എനിക്ക് എന്തെങ്കിലും ലഭിക്കും എന്ന പഴയ ലോക ചിന്തകള്‍ നമ്മിലേക്ക് കടന്നുവരുവാൻ വളരെ സാധ്യതകള്‍ ഉണ്ട്. നമ്മുടെ ആദ്യചിന്ത എപ്പോഴും സ്നേഹമായിരിക്കേണം, നമ്മള്‍ സ്നേഹിക്കുന്നു വെന്ന് പറയുന്നവരോടുളള നമ്മുടെ പ്രതികരണം എല്ലായിപ്പോഴും വിശ്വസ്തമായിരിക്കണം. കൂടാതെ ഈ ഭൂമിയിലെ നമ്മുടെ നടത്തത്തിൽ നാം സ്നേഹമുളളവരും വിശ്വസ്തരും ആയിരിക്കുകയാണെങ്കിൽ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയും നല്ലപേരും നമ്മുക്ക് നേടുവാൻ കഴിയും. സ്നേഹത്തിലും വിശ്വസ്തതയിലും അതിഷ്ഠിതമായ ഒരു ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ മാത്രമേ അപ്രകാരം ജീവിക്കുന്നതിന്റെ ശക്തി നമുക്ക് അനുഭവപ്പെടുകയുളളൂ.

പ്രാർത്ഥന

പ്രീയ യേശുവേ

അങ്ങേയ്ക്ക് എന്നേടുളള സ്നേഹത്തിനും വിശ്വസ്തതയ്ക്കുമായി ഞാൻ നന്ദി പറയുന്നു. ഞാൻ ഈ ഭൂമിയിലായിരിക്കുന്നകാലത്തോളം മറ്റുളളവരോട് സ്നേഹവും വിശ്വസ്തതയുമുളളവനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ