Uncategorized

“നിനക്കുളളത് മതി”

വചനം

ന്യായാധിപന്മാർ 6 : 14

അപ്പോള്‍ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.

നിരീക്ഷണം

യിസ്രായേൽ മക്കളെ മിദ്യാന്യരുടെ കൈയ്യിൽ നിന്നും വിടുവിക്കുവാൻ ജീവിതത്തിൽ ഒരിക്കലും ഒരു പോരാളി അല്ലായിരുന്ന ഗിദയോനെ ദൈവം ഉപയോഗിച്ചു.  ദൈവം ഗിദയോനോട് “നിന്റെ ഈ ബലത്തോടെ പോക, ഞാനല്ലയോ നിന്നെ അയക്കുന്നത് എന്നു പറഞ്ഞു”. നമ്മുടെ കൈയ്യിൽ എന്തുണ്ട് എന്നത് നോക്കിയല്ല ദൈവം നമ്മെ ഉപയോഗിക്കുന്നത് പകരം ദൈവസന്നിധിയിൽ നാം ലദ്യമായിരിക്കുക എന്നതാണ് ആവശ്യം അങ്ങനെയെങ്കിൽ ദൈവത്തിന്റെ മഹത്വമേറീയ പദ്ധതികള്‍ നമ്മിലൂടെ ദൈവം ചെയ്യുക തന്നെ ചെയ്യും.

പ്രായോഗികം

ദൈവം തന്റെ “അമാനുഷീക ശക്തി” നമ്മുടെ മാനുഷീക ശക്തിയുടെ മേൽ അയക്കുമ്പോള്‍ നമ്മുക്ക് “അമാനുഷീക” പ്രവർത്തികള്‍ ചെയ്യുവാൻ സാധിക്കും.  അവിടെയാണ് “അമാനുഷീക” ശക്തി എന്ന വാക്കിന്റെ ശരിയായ നിർവചനം ലഭിക്കുന്നത്.  ജീവതത്തിൽ എപ്പോള്‍ വേണമെങ്കിലും അമിത ഭാരം അനുഭവപ്പെടുന്നതോ, അല്ലെങ്കിൽ പ്രശ്നമാകുന്ന ആഴക്കടലിൽ മുങ്ങി താഴുന്നതോ ആയ അനുഭവങ്ങള്‍ കടന്നുവന്നേക്കാം. ആ സമയങ്ങളിൽ നിങ്ങള്‍ ഒരിക്കലും തനിയെ അല്ല എന്ന സത്യം തിരിച്ചറിയുക.  1,35,000 മിദ്യാന്യരെ ഗിദയോനും തന്റെ കൂടെയുളള 300 പുരുഷന്മാരും ചേർന്ന് പരാജയപ്പെടുത്തിയപ്പോള്‍ ദൈവം അവിടെ തെളിയിച്ചത് മറ്റൊന്നുമല്ല നിങ്ങളുടെ ബലഹീനതകളിൽ കർത്താവിന്റെ ശക്തി വരുമ്പോള്‍ നിങ്ങള്‍ ശക്തന്മാരായി മാറും എന്നതാണ്.  നിങ്ങളുടെ കൈവശം ഉളളത് ദൈവത്തിന് കൊടുത്താൽ അതിൽകൂടി വൻകാര്യങ്ങളെ ചെയ്യുവാൻ ദൈവത്തിനു സാധിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ കൊച്ചു ജീവിതത്തിലെ എല്ലാ യുദ്ധങ്ങളിലും അവിടുത്തെ സാന്നിധ്യം എന്റെ കൂടെ പോരുന്നതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവടുത്തെ സാന്നിധ്യം എന്റെ ജീവിതത്തിലെ പല അമാനുഷീക സംഭവങ്ങള്‍ക്കും കൃപയാൽ കാരണമായി തീർന്നതിനാൽ അങ്ങേ വാഴ്തുന്നു. എനിക്കുള്ളതിനെ അങ്ങയുടെ കരങ്ങളിലേക്ക് അർപ്പിച്ചിട്ട് വലീയ ദൈവ പ്രവൃത്തികള്‍ കാണുവാൻ എന്നെ സഹായിക്കേണമേ. ആമേൻ