Uncategorized

“നേതാക്കൾ ആദ്യം പോകുക”

വചനം

എസ്രാ 2 : 68

എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.

നിരീക്ഷണം

സേരസ് ബാബിലോണിന്റെ രാജാവായപ്പോൾ അദ്ദേഹം ഒരു യഹൂദൻ അല്ലെങ്കിലും ഒരു കൂട്ടം യിസ്രായേൽ ജനതയെ യിസ്രായേലിലേയ്ക്ക് തിരികെ കൊണ്ടുവരുവാൻ യഹോവയായ ദൈവം അദ്ദേഹത്തിലൂടെ ഇരുന്ന് പ്രവർത്തിച്ചു. ഒരു കൂട്ടം യിസ്രായേൽ ജനം മടങ്ങിവന്നപ്പോൾ യെരുശലേം ദേവാലയം വിണ്ടും പണിയുവാൻ നേതാക്കൾ അവരുടെ വിഹിതമായ തുക ആലയം പണിയ്ക്കായി നൽകി.

പ്രായോഗികം

ഇവിടെ നേതാക്കൾ ആദ്യം നൽകി മാതൃക കാണിച്ചതായി നമുക്ക് കാണുവാൻ കഴിയുന്നു. യിസ്രായേൽ ജനം പൂർണ്ണമായി തകർന്ന് ബാബിലോണിൽ അടിമകളായിരുന്നു. എന്നാൽ ആലയപണിയ്ക്കുള്ള പണം നേതാക്കന്മാർ കൊണ്ടുവരുവാൻ ഏകദേശം 42000 ജനങ്ങൾ ഒരുമിച്ച് കൂടേണ്ടിവന്നു എന്ന് തിരുവെഴുത്ത് പറയുന്നു. യിസ്രായേൽ ജനം പൂർണ്ണമായി നശിച്ചു എങ്കിലും അവരുടെ കൈയ്യിൽ ഉണ്ടായിരുന്നത് അവർക്ക് കൊടുക്കുവാനുള്ള മനസ്സ് ഉണ്ടായി. ഓരോ നേതാക്കളും ഏപ്പോഴും ചിന്തിക്കേണ്ടത് ഒരു സംരഭം തുടങ്ങമ്പോൾ ഞാൻ എന്തുചെയ്യണം എന്ന് ചിന്തിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചോദിക്കുവാൻ നമുക്ക് മനസ്സുണ്ടെങ്കിൽ നാം എന്തു ചെയ്യണമെന്ന് ദൈവം നമ്മോട് എപ്പോഴും സംസാരിക്കും. നാം ഒരു നേതൃസ്ഥാനത്താണെങ്കിൽ ആദ്യം നാം അതു ചെയ്യേണ്ടി വരും, അതിന് നമുക്ക് തയ്യാറാകാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് കല്പിക്കുന്ന പ്രകാരം പ്രവർത്തിക്കുവാൻ ഞാൻ അഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ