Uncategorized

“വീണ്ടും ജീവിപ്പിക്കേണമേ”

വചനം

സങ്കീർത്തനം 85 : 6

നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?

നിരീക്ഷണം

ഒരു ഉണർവ്വിനുവേണ്ടിയുള്ള നിലവിളിയാണ് ഇവിടെ സങ്കീർത്തനക്കാന്റെ ഹൃദയത്തിൽ നിന്ന് ഊരിതിരിയുന്നത്. തന്റെ ജനത്തെ വീണ്ടും ജീവിപ്പിച്ചാൽ മാത്രമേ യഥാർത്ഥ സന്തോഷം എന്തെന്ന് അവർ അറിയുകയുള്ളൂ. അതാണ് സങ്കീർത്തനക്കാരന്റെ നിരാശാജനകമായ നിലവിളി.

പ്രായോഗികം

നമ്മുടെ ദാമ്പത്യ ജീവിത്തെ ഒരുമിപ്പിച്ച് നിർത്തുന്ന ഒരു കാര്യം അസംസ്കൃതവും സ്നേഹനിർഭരവുമായ വികാരമാണ്. അത് ഇന്ന് പലർക്കും പരസ്പരം വേണ്ടത്ര ലഭിക്കുന്നിലെന്ന് മനസ്സിലാക്കുവാൻ കഴിയും. അതുകൊണ്ടാണ് കുടുംബത്തിൽ കലഹങ്ങളും വേർപെടലുകളും ഉണ്ടാകുന്നത്. അതാണ് യഥാർത്ഥ വിരസത. എന്നാൽ പ്രണയവികാരങ്ങൾ ഉണ്ടാകുമ്പോൾ ബന്ധം വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത് കാണുവാൻ കഴിയും. അതുപോലയാണ് സങ്കീർത്തനക്കാരൻ ഇവിടെ പറയുന്നത്, കർത്താവേ ഞാനും ദൈവുമായുള്ള ബന്ധത്തിൽ ചില അത്മാർത്മായ ഇടപെടലുകൾ വേണം. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ദൈവവുമായുള്ള ദൃഡബന്ധമുണ്ടെങ്കിലേ നിലനിൽക്കുവാൻ കഴിയുകയുള്ളൂ ആകായാൽ എന്നെ ഒന്നുകൂടെ ജീവിപ്പിക്കേണമേ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങുമായുള്ള ബന്ധത്തിൽ ഉറച്ചു നിൽക്കുവാൻ എന്നെ ഒന്നുകൂടെ ജീവിപ്പിക്കേണമേ. ആമേൻ