Uncategorized

“ദൈവത്തെ സ്തുതിച്ചുകൊണ്ടേയിരിക്കുക”

വചനം

സങ്കീർത്തനം 113 : 2

യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.

നിരീക്ഷണം

ദൈവത്തെ സ്തുതിക്കുന്നതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇവിടെ വ്യക്തമാക്കുന്നു. അടുത്ത വാക്യത്തിൽ, “സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ” എന്ന് എഴുതിയിരിക്കുന്നു.

പ്രായോഗികം

ഒരു ദിവസം കൊണ്ട് നിങ്ങളുടെ മുഴുവൻ കുടുംബവും, ബിസ്സിനസ്സും, മൃഗങ്ങളും, ജോലിക്കാരും, സമ്പത്തും നഷ്ടപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും? പഴയനിയമത്തിലെ ഇയ്യോബ് എന്ന വ്യക്തിയ്ക്ക് സംഭവിച്ചത് അതാണ്. എല്ലാം നഷ്ടമായതിനുശേഷവും ഇയ്യോബ് പറഞ്ഞു “അവൻ എന്നെകൊന്നാലും ഞാൻ അവനായി ജീവിക്കും.” അദ്ദേഹം അപ്രകാരം പറഞ്ഞുവെങ്കിൽ എന്തുകൊണ്ട് നമുക്ക് അങ്ങനെ പറയുവാൻ കഴിയുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട് നമുക്ക് നമ്മുടെ കഷ്ടതയിലും ദൈവത്തെ സ്തുതിക്കുവാൻ കഴിയുന്നില്ല? ദൈവത്തെ സ്തുതിക്കുന്നത് സത്യസന്ധമായിരിക്കണം, അത് ഉച്ചത്തിലുള്ള പ്രശംസയല്ല നമ്മുടെ ജീവിതത്തെ ഓരോ ദിവസവും മുന്നോട്ട് നയിക്കുന്നത് ആരെന്ന് ഓർത്ത് ഉള്ളിന്റെ ഉള്ളിൽ നിന്ന് ആത്മാർത്ഥയോടെ ദൈവിത്തെ സ്തുതിക്കുന്നതാണ് ഉദ്ദേശിക്കുന്നത്. കാരണം ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലും അടുക്കൽ വന്ന് നമ്മെ നന്നായ് അറിഞ്ഞ് പ്രവർത്തിക്കുവാൻ കഴിയുന്ന ഒരു ദൈവമാണ് നമ്മുടെ ദൈവം. ആ ദൈവത്തെ നിരന്തരം സ്തുതിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ആരെന്ന് അറിഞ്ഞ് നിരന്തരം സ്തുതിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ