Uncategorized

“പരാതി പറയുവാനല്ല പിന്തുണയ്ക്കുവാനാണ് വിളിച്ചത്”

വചനം

ദാനിയേൽ 11 : 1

ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.

നിരീക്ഷണം

ദാനിയേൽ പ്രവാചകൻ നാല് വിത്യസ്ത രാജാക്കന്മാരെ നേരിട്ട് സേവിച്ചതായി തിരുവെഴുത്തുകളിൽ കാണാം.  അവരാരും യഹൂദന്മാരോ ദാനിയേലിന്റെ ദൈവത്തിൽ വിശ്വസിക്കുന്നവരോ ആയിരുന്നില്ല, എന്നാൽ ഇവിടെ ദാനിയേൽ ഒരു നല്ല ദൈവ പുരുഷനായി മേദ്യനായ ദാര്യാവേശ് എന്ന ഈ പുതിയ രാജാവിനെ സേവിക്കുവാനും ബലപ്പെടുത്തുവാനും തീരുമാനിച്ചു.

പ്രായോഗികം

ദാനിയേൽ അന്യജാതിക്കാരായ നാല് രാജാക്കന്മാർക്ക് കീഴിൽ പ്രവർത്തിച്ച ഒരു സേവകനായിരുന്നു. ഒരു സേവകന് എങ്ങനെ തന്റെ യജമാനനെ സേവിക്കണമെന്ന് തീരുമാനിക്കുവാൻ കഴിയും. അവർക്ക് യജമാനനോട് മത്സരിക്കുവാനും കൊല്ലുവാൻ കൂട്ടുനിൽക്കുവാൻ കഴിയും കൂടാതെ മോശമായ മനോഭാവത്തോടെ തന്റെ യജമാനനെ സോവിക്കുവാനും ഏറ്റവും മോശമായ സാഹചര്യത്തിലും ഏറ്റവും നന്നായി യജമാനനെ സേവിക്കുവാനും കഴിയും. ഇതിൽ ഏതുവേണമെന്ന് ഒരു സേവകന് സ്വയം തീരുമാനിക്കാം. എന്നാൽ ദാനിയേൽ ഏറ്റവും അവസാനത്തെ രീതിയിൽ യജമാനനെ സേവിക്കുവാൻ തീരുമാനിച്ചു. താൻ രാജാവിനെതിരെ മത്സരിക്കുകയോ, മോശമായ മനോഭാവത്തോടെ സേവിക്കുകയോ കൊല്ലുന്നതിന് കൂട്ടുനിൽക്കുകയോ ചെയ്യുന്നതിനുപകരം “ഞാൻ സേവിക്കുന്ന ദൈവത്തെ ഇദ്ദേഹം സേവിച്ചില്ലെങ്കിലും ഞാൻ ഈ രാജാവിനെ ഏറ്റവും നന്നായി പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യും” എന്ന് തീരുമാനച്ചു. ഓരോ ദിവസവും നാം സ്വയം നമ്മോട് തന്നെ ചോദിക്കേണ്ടത് നമ്മുടെ നേതാക്കളെ നാം പിന്തുണയ്ക്കുകയാണോ അതോ അവരെക്കുറിച്ച് പരാതി പറയുകയാണോ? നമ്മെ ദൈവം വിളിച്ചത് ദൈവത്തെ സേവിക്കുവാനും അതുപോലെ നമ്മുടെ യാജമാനന്മാരെ സേവിക്കുവാനും ആണ്. ചിലപ്പോൾ നമ്മെപ്പോലെ ജീവനുള്ള ദൈവത്തെ സേവിക്കുന്നവർ ആയിരിക്കുകയില്ല നമ്മുടെ യജമാനന്മാർ ഏങ്കിലും നാം അവരെ സേവിക്കേണ്ടത് ആവശ്യം ആണ്. നമുക്ക് ഒരു തീരുമാനം എടുക്കാം ദൈവം എന്നെ വിളിച്ചത് പരാതിപ്പെടാതെ സേവിക്കുവാനാണ് ആകയാൽ ഞാൻ അത് ചെയ്യും അങ്ങനെ ഞാൻ എന്റെ ദൈവത്തെ പ്രസാദിപ്പക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

പരാതിപ്പെടാതെ എന്റെ ദൈവത്തെയയും എന്റെ യജമാനന്മാരെയും സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ