Uncategorized

“പറയുക മാത്രമോ പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ടോ?”

വചനം

സദൃശ്യവാക്യങ്ങള്‍    14 : 23

എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

നിരീക്ഷണം

ജ്ഞാനിയായ ശലോമോൻ തന്റെ അനുഭവത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാക്കിയത് എന്തെന്നാൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവരുടെ ജോലിയിൽ ലാഭം ഉണ്ടാകും എന്നാൽ വർത്തമാനം പറഞ്ഞ് വെറുതെ നടക്കുന്നവർക്ക് ദാരിദ്ര്യം വിട്ടുമാറാതിരിക്കും.

പ്രായോഗികം

നമ്മുടെ ജീവിതത്തെ പഠിച്ചാൽ ജോലിചെയ്യുക അല്ലെങ്കിൽ സംസാരിക്കുക എന്നതിലേയ്ക്കാണ് നാം വന്നെത്തുന്നതെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.  ചിലർക്ക് ഇവ രണ്ടും ഒരുമിച്ചും ചെയ്യേണ്ടിവരും കാരണം അവരുടെ തൊഴിൽ ലാഭകരമാക്കുവാൻ ആശയവിനിമയം ആവശ്യമാണ്. എന്നാൽ ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതൽ സംസാരിക്കുക മാത്രം ചെയ്യുന്നവരുടെ ജീവിത നിലവാരം വളരെ അപൂർവ്വമായി മാത്രമേ നന്നായതായി കാണ്മാൻ കഴിയുകയുള്ളൂ. ജീവിത്തിൽ വിജയിക്കുന്നതിനായി എല്ലാവരും സമയത്തെ ഗൗരവമായി കാണുകയും ഒരു ബിരുദം നേടുന്നതിനോ അല്ലെങ്കിൽ ഒരു ജോലി നേടുന്നതിനോ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതു കാണാം. എപ്പോഴും സംസാരിക്കുകയും കുറച്ചുമാത്രം ജോലിചെയ്യുകയും ചെയ്യുന്നവർ തങ്ങളെ തന്നെ ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും നാം ഒരു തീരുമാനം എടുക്കേണ്ടതുണ്ട് ഞാൻ ജോലിചെയ്യണമോ അതോ സംസാരിക്കണമോ എന്നുള്ളത്. ജീവിതം വിജയകരമാകണമെങ്കിൽ ജോലിചെയ്യുക തന്നെ വേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

കൂടുതൽ ജോലിചെയ്യുവാനും കുറച്ചു സംസാരിക്കുവാനും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ