Uncategorized

“മറ്റുള്ളവരെ തരം താഴ്ത്തുന്നതിന് വിരാമം കുറിക്കുക”

വചനം

റോമർ    12 : 10

സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

നിരീക്ഷണം

പൌലോസ് അപ്പോസ്ഥലന്റെ ഈ വാക്കുകള്‍ ക്രിസ്തുമതത്തിന്റെ പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ്. അദ്ദേഹം പറഞ്ഞത് സഹോദര പ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ എന്നാണ്. മാത്രമല്ല നാം മറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ടർ എന്ന് എണ്ണുകയും വേണം.

പ്രായോഗികം

ബഹുമാനിക്കുക എന്നത് ഇന്ന് പല സമൂഹങ്ങളിലും നഷ്ടപ്പെട്ട ഒരു പുണ്യമാണ്. പുതിയ തലമുറ മറ്റുള്ളവരേട് വളരെ മോശമായി സംസാരിക്കുകയും, വിമർശിക്കുകയും ചെയ്യുന്നതുകാണുമ്പോള്‍ അവർ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പകുത്തിപ്പോയോ എന്ന് ചിന്തിച്ചുപ്പോകും. തങ്ങളുടെ ഒരു സുഹൃത്ത് വിജയിക്കുമ്പോള്‍ പോലും ആ വ്യക്തിയെ അഭിനന്ദിക്കുന്നതിന് മുമ്പ് തമാശ എന്ന രീതിയിൽ താഴ്ത്തുന്ന പ്രവണത നമ്മുടെ ഇടയിൽ കണ്ടുവരാറുണ്ട്. ഒരു സുഹൃത്ത് അപ്രകാരം ചെയ്യുന്നുവെങ്കിൽ സൂക്ഷിക്കുക, ഇത് ഒരു യഥാർത്ഥ യേശുവിനെ പിന്തുടരുന്ന വ്യക്തിയുടെ ഗുണങ്ങള്‍ അല്ല. യഥാർത്ഥ സ്നേഹം ബഹുമാനത്തെ ആലിംഗനം ചെയ്യുന്നു. നാം അപ്പോസ്ഥലന്റെ നിർദ്ദേശം അനുസരിക്കുന്നു വെങ്കിൽ മറ്റുളളവരെ താഴ്ത്തുന്നതിന് വിരാമംക്കുറിക്കുകയും അവരെ ബഹുമാനിക്കുവാൻ ഉത്സാഹിക്കുകയും ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവത്തെ ബഹുമാനിക്കുയും സ്നേഹിക്കുകയും ചെയ്യുന്നതുപോലെ മറ്റുള്ളവരെയും എന്നേക്കാള്‍ ശ്രേഷ്ഠരെന്ന് എണ്ണി ബഹുമാനിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ