Uncategorized

“രക്ഷിക്കപ്പെടുവാനുള്ള വിളി”

വചനം

റോമർ    10 : 13

“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

നിരീക്ഷണം

രക്ഷയ്ക്കായി ആത്യന്തികമായി എന്തു ചെയ്യണമെന്ന് അപ്പോസ്ഥലനായ പൌലോസ് എഴുതിയിരിക്കുന്നു. ഏതു സമയത്തും അരെങ്കിലും തങ്ങളുടെ രക്ഷയ്ക്കായി നിലവിളിച്ചാൽ ആ വിളി ദൈവം കേള്‍ക്കും നിശ്ചയം.

പ്രായോഗികം

പലരും ചാേദിക്കുന്ന ഒരു ചോദ്യം ആണ് ഒരു വ്യക്തിയ്ക്ക് രക്ഷയുടെ ഉറപ്പു ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത്? യേശുക്രിസ്തുവിന്റെ നാമത്തെ ഹൃദയങ്ങമായി വിളിച്ച് അപേക്ഷിച്ചാൽ മതി അവർ രക്ഷിക്കപ്പെടും. അതിനപ്പുറം ചെയ്യേണ്ട പ്രവർത്തികളൊന്നും ഇല്ല.  ഇന്നലകളിൽ നാം ചെയ്ത പാപത്തിന്റെ കണക്കും യേശുക്രിസ്തു നോക്കാറില്ല. ചിലർ കുറച്ചു നാളുകള്‍ യേശുവിനെ അനുഗമിച്ച ശേഷം ദൈവത്തെ പ്രസാധിപ്പികേണ്ടതിന് പിന്നെയും ചില കാര്യങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞ് അവയുടെ പട്ടിക തയ്യാറാക്കുവാൻ ശ്രമിക്കുന്നവരുണ്ട്. നാം കർത്താവിനെ പ്രസാദിപ്പിച്ചില്ലെങ്കിൽ നമുക്കായി കാത്തിരിക്കുന്നത് നരകം ആണെന്നുള്ളതിൽ സംശയമില്ല. എന്നാൽ ഈ 2000-വർഷത്തിലേറയായി ജനങ്ങള്‍ക്ക് സമാധാനം നൽകിയ സത്യം അപ്പോസ്ഥലനായ പൌലോസ് ഇവിടെ വെളിപ്പെടുത്തുന്നു. യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും. താങ്കള്‍ക്ക് ഈ ഉറപ്പ് ഇതുവരെയും ലഭിച്ചില്ലാ എങ്കിൽ ഇപ്പോള്‍ തന്നെ യേശുക്രിസ്തുവിന്റെ നാമത്തെ വിളച്ച് അപേക്ഷിച്ച് താങ്കളുടെ രക്ഷ ഉറപ്പുവരുത്തുവാൻ ദൈവം സഹായിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ രക്ഷയ്ക്കായി നിലവിളിച്ചപ്പോള്‍ അങ്ങ് കേട്ടതിനായി നന്ദി. എന്നും ആ രക്ഷയുടെ സന്തോഷത്തിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ