Uncategorized

“മനുഷ്യ ഹൃദയം”

വചനം

യിരമ്യാവ് 17 : 9

ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?

നിരീക്ഷണം

ഇവിടെ യിരമ്യാ പ്രവാചകൻ ഒരു മനുഷ്യന്റെ ഹൃദയത്തെക്കുറിച്ചാണ് പറയുന്നത്.  പ്രവാചകൻ പറയുന്നു (ആത്മീയ അർത്ഥത്തിൽ) ഒരു വ്യക്തിയുടെ ഹൃദയം എല്ലാറ്റിലും ഗുരുതരമായി വഞ്ചനയും വിഷവും നിറഞ്ഞതാണ്. സ്വാഭാവീകമായും നമ്മുടെ തിരഞ്ഞെടുപ്പുകളിലും പ്രവൃത്തികളിലും പലപ്പോഴും നിയന്ത്രണമില്ലാത്തത് ഹൃദയത്തിന്റെ ഈ സ്വഭാവം നിമിത്തമാണ്. നമ്മുടെ ഹൃദയത്തിൽ നിന്ന് വരുന്ന ചിന്തകള്‍ ചിലപ്പോള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അധീതമായി പോകാറുണ്ട്. ഇവിടെ യിരമ്യാ പ്രവാചകൻ ചോദിക്കുന്നത് ആർക്കാണ് ഹൃദയത്തെ മനസ്സിലാക്കുവാൻ കഴിയുന്നത്?  പൌലോസ് അപ്പോസ്തലൻ പറയുന്നു എനിക്ക് എന്നെതന്നെ മനസ്സിലാക്കുവാൻ കഴിയുന്നില്ല, “ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്” (റോമർ 7:15).

പ്രായോഗീകം

ഇത് പ്രയാസമേറീയ ഭാഗമാണ്, നാം ദുഷ്ടഹൃദയമുളള മനുഷ്യരാണ്. ആയതിനാൽ ഈ വചനം നമുക്ക് ഓരോരുത്തർക്കും ഉള്ളതാണ്. നാം നമ്മുടെ ഹൃദയത്തെ ക്യത്ത്യമായി കാത്തു സൂക്ഷിച്ചില്ലെങ്കിൽ ഒരു ദിവസം ഈ ഹൃദയംകൊണ്ട് യേശുവിനെ അനുഗമിക്കാനും അടുത്ത ദിവസം മറ്റൊരുവനെ കൊല്ലുവാൻ ചിന്തിക്കുകയും ചെയ്യുന്നത്ര ദുഷ്ടതയേറിയ ഹൃദയമാണ് നമ്മുക്കുള്ളത്. അതുകെണ്ട് സദൃശ്യവാക്യം 4:23 നമ്മെ ഇപ്രകാരം ഉപദേശിക്കുന്നു, “എല്ലാറ്റിനും ഉപരിയായി നാം നമ്മുടെ ഹൃദയത്തെ കാത്തു സൂക്ഷിക്കുക”. കാരണം ഹൃദയം ജീവന്റെയും മരണത്തിന്റെയും ഉറവയാണ്. മനുഷ്യൻ തന്റെ ഹൃദയത്തിലാണ് അവന്റെ തീരുമാനങ്ങള്‍ എടുക്കുന്നത്. എത്രയോ പ്രാവശ്യം യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരായ നാം തെറ്റായ തീരുമാനങ്ങള്‍ എടുത്തതിനു ശേഷം ചെയ്ത തെറ്റിനെ ഓർത്ത് അനുതപിച്ചിട്ടുണ്ട്. നാം നമ്മുടെ ഹൃദയത്തെ ദൈവ ഭക്തിയോടെ കാത്തു സൂക്ഷിച്ചില്ലെങ്കിൽ അതിൽനിന്നും മാരകമായ വിഷം പുറപ്പെടുവാൻ സാദ്ധ്യതയുണ്ട്. നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ദൈവ ഭക്തിയോടെ കാത്തുസൂക്ഷിക്കും എന്ന് തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയം എല്ലാറ്റിലും കപടവും വിഷവുമുള്ളത് എന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു.  എന്റെ ഹൃദയത്തെയും മനസ്സിനെയും എനിക്ക് തന്നെ കാത്തുസൂക്ഷിക്കുവാൻ കഴിയുകയില്ല എനിക്ക് അതിനായി അങ്ങയുടെ കൃപ അളവില്ലാതെ ആവശ്യമാണ്. എന്റെ ഹൃദയത്തിൽ നിന്നും മരണമല്ല ജീവൻ മാത്രം പുറപ്പെടുവാൻ അങ്ങ് സഹായിക്കേണമേ. ആമേൻ