Uncategorized

“മറ്റുളളവരുടെ മനസ്സിനെ തണുപ്പിക്കുന്നവർ”

വചനം

1 കൊരിന്ത്യർ 16 : 18

“അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുളളവരെ മാനിച്ചുകൊള്‍വിൻ.”

നിരീക്ഷണം

വിശുദ്ധ പൌലോസ് അപ്പോസ്തലൻ ഈ ലേഖന ഭാഗത്തിന്റെ മുൻപ് തന്നെ മൂന്ന് പുരുഷന്മാരെ കുറിച്ച് പരാമർശിച്ചിരിക്കുന്നു.  കൊരിന്തിലെ വിശ്വാസ സമൂഹത്തിന്റെ കൂടെ പൌലോസ് ഇല്ലാതിരുന്നിട്ടും ആ വിടവ് ഈ മൂന്ന് പുരുഷന്മാർ നികത്തി. ആ പുരുഷന്മാരെ കുറിച്ച് പൌലോസ് പറയുന്നു. ആ പുരുഷന്മാർ അപ്രകാരം ചെയ്തതു നിമിത്തം അവർ എന്റെയും നിങ്ങളുടെയും മനസ്സിനെ തണുപ്പിച്ചു. അത്തരത്തിലുളളവർ എവിടെയും അംഗീകാരം അർഹിക്കുന്നു.

പ്രായോഗികം

പൌലോസ് എടുത്ത് പറഞ്ഞിരിക്കുന്ന പുരുഷന്മാർ ഒരിക്കലും തങ്ങള്‍ക്ക് തന്നെ പേര് സമ്പാദിക്കുവാൻ ആഗ്രഹിച്ചവർ അല്ല.  അവരുടെ ഉദ്ദേശം ശുദ്ധിയുളളതായിരുന്നു. അവർ ദൈവ പുരുഷനായ പൌലോസിന്റെ മനസ്സിനെ തണുപ്പിക്കുവാൻ ഇടയായി.  അവർക്ക് അവരുടെ പേരുകള്‍ വെളിപ്പെടുത്തുവാൻ ഇഷ്ടമല്ലെങ്കിലും ദൈവാത്മാവിന് അവരുടെ പേരുകള്‍ എഴുതിച്ചേർക്കുവാൻ ഇഷ്ടം തോന്നി.  നമ്മുടെ ജീവിതത്തിലും ഇപ്രകാരം നമ്മുടെ മനസ്സിനെ തണുപ്പിച്ച പലരും കാണും. അവർ ഒരിക്കലും ഒരു അംഗീകാരത്തിനും വേണ്ടി ചെയ്യുന്ന പ്രവൃത്തിയല്ല മറിച്ച് അവർ തങ്ങളുടെ ജീവിതം മറ്റുളളവർക്ക് ഒരു അനുഗ്രഹമായിരിക്കേണം എന്ന് ആഗ്രഹിക്കുന്നതിനാലാണ്.  കഴിയും പോലെ എല്ലാവർക്കും വേണ്ടി ഒരു അനുഗ്രഹമായി തീരുവാൻ നാമും ശ്രമിക്കണം അങ്ങനെ ആയാൽ നാമും അനുഗ്രഹിക്കപ്പെടുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ മറ്റുളളവർക്ക് ഒരു അനുഗ്രഹമായിതീരുവാൻ എന്നെ സഹായിക്കേണമേ. മറ്റുളളവരുടെ എല്ലാ ആവശ്യങ്ങളും എനിക്ക് നിറവേറ്റുവാൻ കഴിയില്ല എങ്കിലും. കഴിയുന്നിടത്തോളം അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവരുടെ ജീവിതത്തിന്റെ ശൂന്യതകള്‍ നികത്തുവാനും എന്നെ ഉപയോഗിക്കേണമേ.  അങ്ങയുടെ സഹായത്താൽ എന്റെ കഴിവിന്റെ പരമാവധി അപ്രകാരം ചെയ്യുവാൻ എന്നെ സമർപ്പിക്കുന്നു. ആമേൻ