Uncategorized

“അതിര് കടക്കരുത്”

വചനം

സദൃശ്യവാക്യം    9 : 10

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

നിരീക്ഷണം

ജീവിച്ചിരുന്നവരിൽവച്ച് ഏറ്റവും ജ്ഞാനി ആയിരുന്ന ശലോമോൻ രാജാവ് യുഗങ്ങളായുള്ള ഒരു സത്യത്തെ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. സർവ്വശക്തനായ ദൈവത്തോട് നമുക്ക് വിശുദ്ധമായ ആദരവ് ഉണ്ടെങ്കിൽ ജ്ഞാനം നമ്മെ പിന്തുടരും. ദൈവത്തെക്കുറിച്ച് നാം എത്രത്തോളം പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുവോ അത്രത്തോളം കൂടുതൽ സങ്കീർണ്ണമായ ഗ്രാഹ്യം നമുക്ക് ഉണ്ടാകും.

പ്രായോഗികം

ദൈവത്തോടുള്ള ഭയം പാപത്തിന്റെ അതിരുകള്‍ എവിടെയാണെന്ന് തിരിച്ചറിയുവാൻ നമ്മെ സഹായിക്കുന്നു. ദൈവം പരിശുദ്ധനാണ്, സർവ്വശക്തനാണ്. നമുക്ക് ദൈവവുമായി കൂടിചേർന്ന് പ്രവർത്തിക്കുവാൻ കഴിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട്, അവ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അവയിൽ നിന്ന് പിൻവാങ്ങി ദൈവത്തെ ബഹുമാനിക്കുക. ആ അതിര് ഏതുവരെയാണെന്ന് മൂന്ന് കാര്യങ്ങളിലൂടെ അറിയുവാൻ കഴിയും. അത് ഇവയാണ് വിശ്വാസം, ഹൃദയ വിനയം, ധൈര്യം. ദൈവത്ത പിൻതുടരുവാൻ വിശ്വാസം നമ്മെ സഹായിക്കുന്നു. ദൈവം എത്ര വലിയവനാണെന്ന് മനസ്സിലാക്കുമ്പോള്‍ നമുക്ക് വിനയം ഉണ്ടാകുന്നു. ദൈവത്തോടൊപ്പം ആയിരിക്കുവാനും ദൈവവുമായി സംസാരിക്കുവാനും ധൈര്യം നമ്മെ സഹായിക്കുന്നു. ദൈവത്തെ അനുസരിക്കുന്നവരിൽ ഈ മൂന്ന് കാര്യങ്ങളും ഉണ്ടാവണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാൽ നമുക്ക് സംഭരിക്കുവാൻ കഴിയുന്ന എല്ലാ വിശ്വാസം നാം സംഭരിച്ചാലും, ആവശ്യമായ വിനയം ഉണ്ടെങ്കിലും അസാധാരണമായ ധൈര്യം നാം നേടിയെടുത്താലും നാമും ദൈവവുമായുള്ള ബന്ധത്തിന്റെ അതിര് കടക്കരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവവുമായുള്ള എന്റെ ബന്ധത്തിന്റെ അതിരുകടക്കാതെ എന്നും താഴ്മയോടെ അങ്ങയുടെ പാദപീഠത്തിൽ വീഴുവാൻ എന്നെ സഹായിക്കേണമേ. ആമേൻ