Uncategorized

“അധര ചർവ്വണമോ ഹൃദയ കീഴടങ്ങലോ?”

വചനം

മത്തായി 15 : 8

ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.

നിരീക്ഷണം

യേശുവിന്റെ ശിഷ്യന്മാർ സ്യായ പ്രമാണം ലംഘിച്ചതായി പരീശന്മാർ യേശുവിനോട് പറഞ്ഞപ്പോള്‍ യേശുക്രിസ്തു പറഞ്ഞ മറുപടിയാണിത്. അവരുടെ ചോദ്യത്തിന്റെ മുമ്പിൽ യേശു അസ്വസ്തനാകുകയും യെശയ്യാ പ്രവാചകന്റെ വാക്കുകള്‍ എടുത്ത് നിങ്ങള്‍ നാവ് കൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ നിങ്ങളുടെ ഹൃദയം ദൈവത്തിൽ നിന്ന് വളരെ ദൂരെ ആയിരിക്കുന്നു എന്ന് പറയുകയും ചെയ്തു.

പ്രായോഗികം

സ്വന്തമായി അവരുടെ ഉൽപ്പന്നങ്ങളിൽ വിശ്വാസമില്ലാത്ത കച്ചവടക്കാർ അവരുടെ വാക് ചാതുര്യം കൊണ്ട് ആ ഉൽപ്പന്നങ്ങള്‍ വിൽക്കുന്നത് കണ്ടിട്ടുണ്ടോ? അവരുടെ വാക്ക് കേട്ടാൽ അവരുടെ ഉൽപ്പന്നങ്ങളിൽ അവർക്ക് വിശ്വാസമില്ലെന്ന് ഒരിക്കലും മനസ്സിലാകുകയില്ല. ഈ പരീശന്മാരുടെ അവസ്ഥയും ഇതുപൊലെ തന്നെ അവർ അവരുടെ ഭക്തിയെക്കുറിച്ച് നിർത്താതെ സംസാരിക്കും പക്ഷേ അവരുടെ ഹൃദയമോ ദൈവത്തിൽ നിന്ന് വളരെ അകലെയാണ്.  യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോ വിശ്വാസികളുടെയും വെല്ലുവിളി ഇതുതന്നെയാണ് കാലം കഴിയും തോറും നമ്മുക്ക് നമ്മുടെ ഹൃദയം യേശുവോട് ചേർത്തുവച്ച് അവനിലുള്ള വിശ്വാസത്തെ കാത്തു സൂക്ഷിക്കുവാൻ കഴിയുമോ?  യേശുക്രിസ്തുവിനെക്കുറിച്ച് നാം നന്നായി സംസാരിക്കുന്നു എന്നാൽ അവനിൽ നിന്ന് ആദ്യം അകലുന്നത് ഹൃദം ആണ്. നമ്മുടെ ഹൃദയം യേശുക്രിസ്തുവിനോടുള്ള അർപ്പണബോധത്തോടെ നിലകൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. അത് നമ്മെ ഓരോരുത്തരേയും ആശ്രയിച്ചിരിക്കുന്നു കാരണം അത് നാവുകൊണ്ട് പറയുന്നതല്ല ഹൃദയം വിശ്വാസത്തിനുവേണ്ടി അടിയറവയ്ക്കുന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയം എപ്പോഴും അങ്ങയോട് ചേർന്നിരിക്കുവാനും അങ്ങയെ എന്റെ ഹൃദയത്തിൽ എപ്പോഴും സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ