Uncategorized

“ശോഭനമായ ഭാവി വരാനിരിക്കുന്നതേയുള്ളൂ”

വചനം

ഇയ്യോബ് 8 : 7

നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

നിരീക്ഷണം

ഇയ്യോബിന്റെ പൂർവ്വ സ്ഥിതി ആദ്യത്തേതിലും അതിമഹത്തായിരിക്കും എന്ന് അറിയിക്കേണ്ടതിന് ദൈവം തന്റെ സുഹൃത്ത്ക്കളെ നേരത്തേ ഒരുക്കി. സുഹൃത്ത്ക്കൾ ഇയ്യാബിനെ ബുദ്ധി ഉപദേശിക്കുന്നതിനിടയിൽ അവനെ കുറ്റപ്പെടുത്താനും അവർ മറന്നില്ല. എന്നാൽ അതിനിടയിൽ അവന്റെ സുഹൃത്തുക്കളിൽ ഒരാളായ ബിൽദാദ് ഇയ്യോബിനോട് ഇപ്രകാരം പറഞ്ഞു ഈ കഷ്ടപ്പാടുകളുടെ നടുവിലും നി ദൈവത്തോട് വിശ്വസ്ഥനായിരിക്കുമെങ്കിൽ നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും എന്ന്.

പ്രായോഗികം

നമ്മുടെ ജീവിതത്തിൽ നല്ല നാളുകൾ വരുവാനിരിക്കുന്നതേയുള്ളൂ എന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇയ്യോബ് അക്കാലത്ത് കിഴക്കേ നാട്ടിലെ ഏറ്റഴും ധനികനായ ഒരു മനുഷ്യനായിരുന്നു.  എന്നാൽ ഏതാനും മണിക്കൂറുകൊണ്ട് തനിക്ക് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ദൈവത്തോട് തനിക്കുള്ള പ്രതിബദ്ധത എത്രത്തോളം ഉണ്ട് എന്ന് പരീക്ഷിക്കാനാണ് അപ്രകാരം ദൈവം അനുവദിച്ചത്. എന്നാൽ ആ പരീക്ഷയിൽ ഇയ്യോബ് ജയിച്ചു. അവസാനം ദൈവം ഇയ്യോബിന് അവന്റെ മുൻകാലങ്ങളിൽ തനിക്കുണ്ടായിരുന്നതിന്റെ ഇരട്ടി അനുഗ്രഹങ്ങളും അഭിവൃത്തിയും നൽകി അനുഗ്രഹിച്ചു. നമ്മുടെ ദൈവത്തിന്റെ ശക്തിയെ നാം ഒരിക്കലും കുറച്ചു കാണരുത്. നമ്മുടെ ശോഭനമായ ഒരു നല്ല ഭാവി നമുക്ക് മുമ്പിലുണ്ടെന്ന സത്യം ഒരിക്കലും മറന്നുപോകാതെ നാം ഈ ലോക ജീവിതം സന്തോഷത്തോടെ മുന്നോട്ട് നയിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ശോഭനമായ ഭാവി വരുവാനിരിക്കുന്നതുകൊണ്ട് അങ്ങയിൽ ആശ്രയിച്ച് നന്നായ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ