Uncategorized

“സംതൃപ്തിയായി”

വചനം

സങ്കീർത്തനം  90 : 14

“കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയ കൊണ്ട് തൃപ്തരാക്കേണമേ, എന്നാൽ ഞങ്ങളുടെ ആയൂഷ്ക്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും”

നിരീക്ഷണം

ദൈവപുരുഷനായ മോശ ദൈവമഹത്വത്തെ വർണ്ണിക്കുന്ന പ്രാർത്ഥനകളിൽ ഒന്നാണ് ഈ സങ്കീർത്തനഭാഗം. മനുഷ്യരായ നാം ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ദുഃഖങ്ങളെക്കുറിച്ചും താൻ ഈ സങ്കീർത്തനത്തിൽ പരാമർശിക്കുന്നു.  “കാലത്തു തന്നേ ദൈവത്തിന്റെ ദയ്ക്കായുംകൂടെ യാചിക്കുന്ന ഒരു അപേക്ഷയാണിത്”.

പ്രായോഗികം

തികച്ചും അചഞ്ചലമായ കർത്താവിന്റെ സ്നേഹം നാം മനസ്സിലാക്കുമ്പോഴാണ് ജീവിതം സംതൃപ്തിയോടെ നയിക്കുവാൻ കഴിയുന്നത്.  ഈ സ്നേഹവാനായ ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മുടെ മുന്നിലും പിന്നിലും, ഇടത്തും വലത്തും, നമ്മോടുകൂടെ എന്നും എപ്പോഴും ഉണ്ട് എന്ന സത്യം നാം മറക്കരുത്.  ഓരോ പ്രഭാതവും പുലരുമ്പോള്‍ ഈ ദൈവത്തിന്റെ നമ്മോടുളള വലിയ സ്നേഹത്തെ നാം ഓർക്കുന്നുവെങ്കിൽ നാം സംതൃപ്തരായി ജീവിക്കുമെന്ന് ഉറപ്പാണ്.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

ഈ പ്രഭാതത്തിൽ അങ്ങയുടെ തികഞ്ഞ സ്നേഹത്തെ ഞാൻ ഓർക്കുന്നു.  ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു എന്നത് അങ്ങയുടെ ക്യപയായതിനാൽ ഞാൻ സംതൃപ്തിയുളളവനാണ്. ആമേൻ