Uncategorized

“യേശുവിന് അറിയാമായിരുന്നെങ്കിലും അവനെ സ്നേഹിച്ചു”

വചനം

മർക്കൊസ് 3 : 19

“തന്നെ കാണിച്ചു കൊടുത്ത ഈസ്കയ്യോർത്ത് യൂദ എന്നിവരെ തന്നേ”

നിരീക്ഷണം

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകള്‍ മർക്കൊസ് എഴുതിയ സുവിശേഷം മൂന്നാം അദ്യായത്തിൽ നാം കാണുന്നു. യേശുക്രിസ്തുവിനെ കാണിച്ചുകൊടുത്ത ഈസ്കയ്യോർത്ത് യൂദ എന്ന ശിഷ്യന്റെ പേരോടുകൂടിയാണ് ഈ പട്ടിക അവസാനിപ്പിക്കുന്നത്. “യേശുവിനെ കാണിച്ചുകൊടുത്ത” എന്ന വിവരണം ഈസ്കയ്യോർത്ത് യൂദയെക്കുറിച്ച് വായിക്കുമ്പോള്‍ തന്നെ ഇദ്ദേഹം തന്നെ ഒറ്റികൊടുക്കും എന്ന് യേശുവിന് അറിയാമായിരുന്നിട്ടും അവനെ സ്നേഹിച്ചു എന്ന സത്യമാണ്.

പ്രായോഗികം

ഒരു വ്യക്തിയോ ഒരുകൂട്ടം ആളുകളോ എന്നും എപ്പോഴും നമുക്കെതിരായി നമ്മുടെ ജീവിതത്തിൽ ഉണ്ടാകും എന്നത് സത്യമാണ്.  ഇത്തരത്തിലുളളവർ പലപ്പോഴും വളരെ മനഃപൂർവ്വമായി നമ്മെ ദ്രാേഹിക്കുന്നു എന്നും നമുക്കറിയാം. എന്നാൽ നമ്മോടൊപ്പം നിന്നുകൊണ്ട് നമ്മുക്ക് എതിരായി പ്രവർത്തിക്കുന്നത് ആരെന്ന് നമുക്ക് എല്ലായിപ്പോഴും മനസ്സിലാകണമെന്നില്ല. യൂദാസ് ഒരു ചതിയനാണെന്നും പണ സഞ്ചിയിൽ നിന്ന് അവൻ മോഷ്ടിക്കുന്നുണ്ടെന്നും യേശു വളരെ കൃത്യമായി അറിഞ്ഞിരുന്നു. വിശ്വാസ വഞ്ചനയുടെ ചുംബനത്താൽ യൂദാസ് തന്റെ കവിളിൽ ചുംബിച്ച രാത്രി വരെ യേശുവിന് അവനെ നന്നായി അറിയാമായിരുന്നു എങ്കിലും അന്തി അത്താഴത്തിലും അവനു പങ്കു നൽകി എന്നത് യേശുവിന് അവനോടുളള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുവാൻ കഴിയും. നമുക്ക് എതിരായി നിൽക്കുന്നവരേട് നാമും ഇപ്രകാരം തന്നെ ആയിരിക്കണമെന്ന് യേശുക്രിസ്തു ആഗ്രഹിക്കുന്നു. “യേശുവിന് യൂദാസിന്റെ പ്രവ്യത്തി അറിയാമായിരുന്നു എങ്കിലും അവനെ സ്നേഹിച്ചു”.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

എനിക്ക് എതിരായി പ്രവർത്തിക്കുന്നവരെയും സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകേണമേ. അങ്ങയെപ്പോലെ ആകുവാൻ എന്നെ സഹായിക്കേണമെ. ആമേൻ