Uncategorized

“വാക്ക് മാത്രമല്ല പ്രവർത്തിക്കുക കൂടി വേണം”

വചനം

1 യോഹന്നാൻ 3 :  18

കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.

നിരീക്ഷണം

സ്നേഹം എന്നത് വാക്കുകളോ ഭംഗിയായി തയ്യാറാക്കിയ പ്രസംഗങ്ങളോ മാത്രമല്ലെന്ന് അപ്പോസ്ഥലനായ യോഹന്നാൻ നമ്മോട് അറിയിക്കുന്നു. വെറും വാക്കുകൾകൊണ്ട് മാത്രം കാര്യമില്ല, ഒടുവിൽ, ജീവിതമെന്ന കളിക്കളത്തിൽ മറ്റുള്ളവരോടോപ്പം ഇറങ്ങി, നിങ്ങൾക്ക് എന്ത് ചെയ്യുവാൻ കഴിയും എന്ന് തെളിയിക്കേണ്ടിവരും. സ്നേഹം വാക്കുകൾക്കപ്പുറമാണ്. നാം സത്യത്തോടെയാണ് സ്നേഹിക്കുന്നതെങ്കിൽ, നമ്മുടെ സ്നേഹം നിലനിൽക്കുന്ന ഒന്നാണെന്ന് തെളിയും, കാരണം സത്യം എന്നെന്നും നിലനൽക്കുന്നതാണ്.

പ്രായോഗീകം

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് എന്താണ് വിശ്വസിക്കുന്നത് എന്ന് ചോദിച്ചാൽ, ഇപ്രകാരം മറുപടി നൽകാം, ഒരു വിഷയത്തെക്കുറിച്ച് എന്ത് വിശ്വസിക്കുന്നു അല്ലെങ്കിൽ എന്ത് പറയുന്നു എന്നത് അത്ര പ്രധാനമല്ല, അതിൽ എന്തു ചെയ്യുന്നു എന്നതാണ് യഥാർത്ഥത്തിൽ പ്രധാനം. വെറുപ്പ് നിറഞ്ഞ സംസാരം എപ്പോഴും വെറുപ്പുളവാക്കുന്നതാണ്, എന്നാൽ നമ്മുടെ പ്രവർത്തികൾ നമ്മുടെ ഉള്ളിലുള്ളതിനെയാണ് വെളിപ്പെടുത്തുന്നത്. ഒരു കാര്യത്തെക്കുറിച്ച് ദൈവം ഇതിനെ എതിർക്കുന്നു, അല്ലെങ്കിൽ ഇതൊരു പാപമാണ് എന്ന് നമുക്ക് പറയാം. നമ്മുടെ വാക്കുകേട്ട് എന്നോട് അകൽച്ചതോന്നിയാൽ, പിന്നെ നമ്മുടെ വിശ്വാസംകൊണ്ട് അവർക്ക് എന്ത് പ്രയോജനമാണുള്ളത്? എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസ സംഹിതകളുണ്ട്, എന്നാൽ ക്രിസ്തുമതത്തിൽ വിശ്വാസ സംഹിതകൾക്കപ്പുറം കടന്നു നിൽക്കുന്ന ഒന്നാണുള്ളത്. അതുകൊണ്ട് തന്നെ, ഒരു യഥാർത്ഥ വിശ്വാസിയെ ഒരു പ്രത്യേക ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തുക എന്നത് പ്രയാസകരമാണ്. ആ പ്രത്യേക ഘടകം മറ്റൊന്നുമല്ല, സ്നേഹം ആണ്. അത് നമ്മെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തരാക്കുന്നു. ദൈവത്തിനും സഹമനുഷ്യർക്കും വേണ്ടി ഏറ്റവും നന്മയ്ക്കായുള്ളത് ആഗ്രഹിക്കുകയും ചെയ്യുകയും ചെയ്യുക ഇതാണ് സമാനതകളില്ലാത്ത ക്രിസ്തീയ സ്നേഹം. നാം തമ്മിൽ സ്നേഹിക്കുന്നത് കാണുമ്പോഴും ആ സ്നേഹം പ്രവൃത്തിയിലൂടെ അനുഭവിക്കുമ്പോഴും, ആളുകൾ സാധാരണ ചോദിക്കും, എനിക്കും എങ്ങനെയാണ് ഈ സ്നേഹം ലഭിക്കുക? അപ്പോൾ നമുക്ക് നമ്മുടെ വിശ്വാസത്തെക്കുറിച്ച് അവരോട് പറയുവാൻ കഴിയും. അതുവരെ വെറുതെ പറയരുത്..പ്രവർത്തിച്ചു കാണിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന വെറും വാക്കല്ല അത് എന്റെ സഹോദരനെ സ്നേഹിച്ച് പ്രവർത്തിയിൽ കാണിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x