Uncategorized

“യേശു ആഗ്രഹിക്കുന്നത് എന്ത്?”

വചനം

യോഹന്നാൻ 15 : 20

ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.

നിരീക്ഷണം

യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് ജനങ്ങൾ എന്നെ സ്വീകരിച്ചെങ്കിൽ നിങ്ങളെയും സ്വീകരിക്കും എന്നെ തിരസ്കരിച്ചെങ്കിൽ നിങ്ങളെയും തിരസ്കരിക്കും എന്ന വസ്തുത ഈ വചനത്തിലൂടെ അവരെ അറിയിക്കുകയാണ്.

പ്രായോഗികം

യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു ഞാൻ ചെയ്തതിലും വലുത് എന്നെ അനുഗമിക്കുന്നവർ ചെയ്യും എന്ന്.  അത് കേൾക്കുന്നത് നമുക്ക് ഇഷ്ടമാണ് അതുകൊണ്ട് ക്രിസ്തീയ ജീവിതം വളരെ എളുപ്പമാണ് എന്ന് നാം ചിന്തിക്കുവാൻ ഇടയാകും. എന്നാൽ കാര്യം അങ്ങനെയല്ല, അഭിഷേകം എത്രത്തോളം വലുതാണോ അത്രയും പീഡനവും ഉണ്ടാകും. യേശുക്രിസ്തുവന്റെ പിന്നാലെ തന്റെ ശിഷ്യനാകുവാൻ ആഗ്രഹിച്ച് വരുന്നവർ അതിലൂടെ ലഭിക്കുന്ന നന്മയും തിന്മയും അനുഭവിക്കുവാൻ തയ്യാറായി വേണം മുന്നോട്ട് പോകുവാൻ. യേശു വലിയ നേതാക്കളെ അല്ല തന്റെ പിന്നാലെ വരുവാൻ വിളിക്കുന്നത് തന്റെ അനുയായി ആയി തന്നെ പിൻതുടരുവാൻ ആഗഹിക്കുന്നവരെയാണ് വിളിക്കുന്നത്. നാം യേശുക്രിസ്തുവിനോട് അനുരൂപപ്പെടുവാൻ തയ്യാറാകുന്നെങ്കിൽ “കർത്താവേ അങ്ങ് എന്ത് പറയുന്നുവോ അതു ചെയ്യുവാൻ ഞാൻ തയ്യാറാണ്” എന്ന മനോഭാവത്തോടെ യേശുവിനെ പിൻതുടരണം. അതാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്തു പറഞ്ഞാലും അത് അനുസരിക്കുവാനും അങ്ങയെ അനുഗമിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ