Uncategorized

“യേശു ഇന്നലെയും, ഇന്നും, എന്നും മഹാൻ!”

ചനം

വെളിപ്പാട് 15 : 3

അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.

നിരീക്ഷണം

അപ്പോസ്ഥലനായ യേഹന്നാൻ തന്റെ സ്വർഗ്ഗീയ ദർശനത്തിനിടയിൽ, ഒരു വലിയ സ്വർഗീയ ഗായകസംഘം മോശ പാടിയ ഗീതത്തിന്റെ ഒരു ഭാഗം ആലപിക്കുന്നതായി കണ്ടു. സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ യഹോവ മഹാൻ മാത്രമല്ല തന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവയും, തന്റെ വഴികൾ നീതിയും സത്യവുമുള്ളവയെന്നും ഉച്ചത്തിൽ അവർ പാടുന്നത് യോഹന്നാൻ കേട്ടു.

പ്രായോഗികം

വെളിപ്പാട് പുസ്തകം എഴുതിയ യോഹന്നാൻ ഒരു യഹൂദനായിരുന്നു. അതിനർത്ഥം താനിക്ക് 13 വയസ്സായപ്പോൾ താൻ യഹൂദ തോറ മനഃപാഠമാക്കിയിരുന്നു എന്നതാണ് സത്യം. ചരിത്രം പരിശോധിച്ചാൽ അക്കാലത്തെ മിക്കവാറും എല്ലാ യഹൂദ ആൺ കുട്ടികളും മോശയുടെ ഗീതം ഹൃദ്യമായി അറിഞ്ഞിരുന്നു എന്ന് മനസ്സിലാക്കാം. ഏകദേശം 2000 -യിരം വർഷങ്ങൾക്കു മുമ്പാണ് ഈ ദർശനം യോഹന്നാൻ കണ്ടത്. അതിന് ഏകദേശം 1500 വർഷങ്ങൾക്കുമുമ്പ് മോശയുടെ ഗാനം ആലപിക്കപ്പെട്ടിരുന്നു. എന്നാൽ യേഹന്നാൻ കർത്താവിന്റെ രണ്ടാം വരവിന് ഇനിയും എത്രകാലം ഉണ്ട് എന്ന് അന്ന് അറിഞ്ഞിരുന്നില്ല എന്നാൽ ഇന്ന് നമുക്ക് അറിയാം താൻ എഴുതിയിട്ട് 2000 വർഷങ്ങൾ ആയി എന്ന്. പക്ഷേ, നമ്മുടെ ദൈവം ഇന്നും മാറാത്തവൻ അവന് ഒരിക്കലും മാറ്റം വരുകയില്ല. കാരണം അവൻ ഇന്നലെയും ഇന്നും എന്നേയ്ക്കും അനന്യനാണ്. നിങ്ങളുടെ ജീവിതം മോശകരമായ അനുഭവങ്ങളിലൂടെയാണ് പോകുന്നതെങ്കിൽ ദയവായി ദൈവത്തെ കുറ്റപ്പെടുത്തരുത്. കാലാകാലങ്ങളായി ഈ ഭുമിയൽ വസിക്കന്ന ജനങ്ങളെ കഷ്ടതയിലൂടെ കടത്തിവിടുന്ന ഒരു അനുഭവം ഉണ്ട് കാരണം നാം ആയിരിക്കുന്നത് പാപത്തിനടിമപ്പെട്ട ലോകത്തിലാണ്. എന്നാൽ നമ്മുടെ ദൈവത്തിൽ ആശ്രയിക്കുന്നവരെ പാപത്തിന്റെ വഴിയിൽ നിന്ന് രക്ഷിക്കുകയും ദൈവത്തിന്റ വഴിയായ നീതിയും, ന്യായവും സത്യവും ആയവയിലൂടെ നടത്തുകയും ചെയ്യും. ആകയാൽ ഇത് വായിക്കുന്ന ആരെങ്കിലും യേശുവിൽ ആശ്രയിക്കുകയും അവനെ ദൈവമായി സ്വീകരിക്കുകയും ചെയ്താൽ അവൻ ഇന്നലെയും ഇന്നും എന്നും മഹാനായി നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പിന്നിലുള്ളതും, ഞാൻ ഇപ്പോൾ നേരിടുന്നതും, ഭാവിയിൽ ഞാൻ അഭിമുഖീകരിക്കുവാൻ പോകുന്നതൊക്കെയും അങ്ങയുടെ വഴികൾ എന്നും അവ നീതിയും സത്യവുമാണെന്നും ഞാൻ അറിയുന്നു! അങ്ങ് ഒരിക്കലും മാറില്ല! ആമേൻ