“ഒരു പ്രാണിയെ ഉപദ്രവിക്കുമ്പോൾ ചിന്തിക്കുക”
വചനം
സങ്കീർത്തനം 50 : 11
മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
നിരീക്ഷണം
ഈ അദ്ധ്യായത്തിന്റെ പൂരിഭാഗവും, നമ്മുടെ മഹാനായ ദൈവമായ യഹോവ എങ്ങനെയുള്ളവനാണെന്ന് വ്യക്തമാക്കുവാനാണ് സങ്കീർത്തനക്കാരൻ ആഗ്രഹിക്കുന്നത്.
പ്രായോഗീകം
നമ്മുടെ ദൈവത്തിന്റെ മഹത്തായ മഹത്വത്തെക്കുറിച്ച് നാം പതിവായി ചിന്തിക്കാറുണ്ടല്ലോ? ഈ അദ്ധ്യായം വായിക്കുമ്പോൾ, ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ഉല്പത്തിയിലെ വിവരണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. യേശു തന്റെ വചനം ഉപയോഗിച്ച് ലോകത്തെ സൃഷ്ടിച്ചുവെന്ന് എഴുത്തുകാരൻ പറയുന്ന യോഹന്നാൻ ഒന്നാം അധ്യായത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം. ഈ അത്ഭുതകരമായ സംഭവങ്ങളെക്കുറിച്ച് നമുക്ക് നമ്മോടുതന്നെ ചോദിക്കാം, നാം എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാ ദിവസവും ചിന്തിക്കാത്തത്? ഗൗരവമായി പറഞ്ഞാൽ, നമ്മുടെ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളിൽ നാം എല്ലാ ദിവസവും മുഴുകിയാൽ, മറ്റൊന്നും നമ്മെ ഭീഷണിപ്പെടുത്തുന്നതായി തോന്നില്ല. അപ്പോൾ ദൈവം പറയുന്നതായി നമുക്ക് വചനത്തിൽ വായിക്കുവാൻ കഴിയുന്നത്, വയലിലെ പ്രാണികൾ എന്റേതാണ്!! നാം കൊച്ചുപ്രാണികളെ കെല്ലുവാൻ മടിക്കാത്തവരാണ്, എന്നാൽ ആ പ്രാണിയേയും സൃഷ്ടിച്ചത് നമ്മുടെ ദൈവമാണെന്ന ചിന്ത പലപ്പോഴും നമുക്ക് ഇല്ലാതെ പോകുന്നു. എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിതാവാണ് നമ്മുടെ ദൈവം ഇത്രവലീയ ദൈവത്തെയാണ് നാം സേവിക്കുന്നത്, “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല” എന്ന (ലൂക്കോസ് 12.6) വചനം ഓർക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ചത് അങ്ങ് ആണ്, ആകയാൽ ഒന്നിനെയും ഉപദ്രവിക്കാതെയും ദൈവത്തിന്റെ മഹത്വത്തെ അവയിൽ കാണുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
