Uncategorized

“ദൈവനാമ മഹത്വത്തിനായി”

വചനം

സങ്കീർത്തനം 31 :   3

നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.

നിരീക്ഷണം

ദാവീദ് രാജാവ് കർത്താവിനോട് പറഞ്ഞത് തന്റെ പാറയും കോട്ടയും ദൈവമാണെന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദാവീദ് പറയുകയായിരുന്നു, എനിക്കുള്ളത് ദൈവമാണ്, എനിക്ക് ആവശ്യം അങ്ങയേ മാത്രം ആണ് എന്നാണ്. അതുകൊണ്ട് ദൈവനാമ മഹത്വത്തിനുവേണ്ടി തന്നെ കാക്കേണമേ എന്നാണ്.

പ്രായോഗീകം

ഈ നിമിഷം ഒരിക്കലും അവസാനിക്കരുതെന്ന് കരുതിയ ദൈവം സംസാരിച്ച് ചില നിമഷങ്ങൾ ജീവിത്തിൽ ഉണ്ടായിട്ടുണ്ടോ?  ഈ സങ്കീർത്തനത്തിൽ ദവീദ് അനുഭവിച്ചത് അങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. നമ്മിൽ മിക്കവരെയും പോലെ ആയിരുന്നു ദാവിദ് എന്ന് നമുക്ക് ഉറപ്പാക്കുവാൻ കഴിയും. ദൈവകൃപയില്ലെങ്കിൽ നാം ചെയ്യുന്നതൊക്കയും മഹാ അബദ്ധം ആയിരിക്കും. നമ്മുടെ കൂട്ടുകാർ അബദ്ധങ്ങൾ ചെയ്യുമ്പോൾ നാം എത്രപ്രാവശ്യം ചിന്തിച്ചിട്ടുണ്ട് അവൻ എന്തുചിന്തിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന്? അല്ലെങ്കിൽ അവൻ അങ്ങനെചെയ്തു എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല എന്ന്, അതെ ദാവിദ് രാജാവിനും അങ്ങനെ തോന്നി. ദാവീദ് രാജാവ് ദൈവത്തെ അതിയായി സ്നേഹിച്ചതുകൊണ്ടും ദൈവത്തെ ബഹുമാനിക്കേണ്ടതിനും അവൻ ദൈവത്തോട് തന്നെ നയിക്കുവാനും ദൈവനാമത്തിന്റെ പുകഴ്ചയ്ക്കായി നീതി പാതകളിൽ നടത്തുവാനും ദൈവത്തോട് യാചിച്ചു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ അങ്ങയുടെ നാമ മഹത്വത്തിനായി നീതി പാതകളിൽ നടത്തുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x