“കഠിനഹൃദയത്തെ മാറ്റുന്ന ദൈവം”
വചനം
യേഹേസ്ക്കേൽ 11 : 19
അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.
നിരീക്ഷണം
ഈ പ്രവചനം ഉണ്ടായ സമയത്ത്, യിസ്രായേൽ ജനത ദൈവത്തിനെതിരെ മത്സരിച്ചതിനാൽ ബാബിലോണിയർ അവരെ അടിമകളാക്കുവാൻ ദൈവം അനുവദിച്ചു. യിസ്രായേൽ ജനതയിൽ ഒരു ചെറിയ വിഭാഗം മാത്രം സ്വന്തദേശത്ത് അവശേഷിച്ചു. യഹോവയായ ദൈവത്തോടുള്ള അവരുടെ ഹൃദയകാഠിന്യമാണ് ഇതിന് കാരണമായത്. യഹോവയായ ദൈവം യേഹേസ്കേൽ പ്രവാചകൻ മുഖാന്തരം ഈ ശേഷിപ്പിനോട് ഒരു കാര്യം അറിയിച്ചു, യിസ്രായേൽ ജനതയെ അവരുടെ സ്വന്തം ദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന ഒരു കാലം വരുന്നുണ്ട്. അന്ന്, കല്ലുപോലെയുള്ള അവരുടെ കഠിനമായ ഹൃദങ്ങൾക്ക് പകരം, മാംസളമായ (മൃദുവായ) ഹൃദയങ്ങൾ ഞാൻ അവർക്ക് നൽകും. ദൈവത്തെ സ്വീകരിക്കുവാൻ വിസമ്മതിക്കുന്ന കഠിനമായ ഹൃദയങ്ങളും, ദൈവത്തോട് പ്രതികരിക്കുവാൻ സന്നദ്ധമായ മൃദുവായ ഹൃദയങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുവാൻ ദൈവം ഉപയോഗിച്ച ഒരു രൂപക മായിരുന്നു ഇത്.
പ്രായോഗീകം
ഹൃദയം സ്തംഭിക്കുമ്പോൾ ശരീരത്തിലേയ്ക്കുള്ള രക്തയോട്ടം നിലയ്ക്കുന്നു, അതോടെ ശരീരം പെട്ടെന്നുതന്നെ കഠിനപ്പെട്ടു പോകുന്നത് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. കാരണം രക്തം പേശികളിലേയ്ക്ക് ജീവൻ ഒഴുക്കുന്നത് നിലയ്ക്കുമ്പോൾ, വഴക്കമുള്ള മാംസപേശികളാൽ നിറഞ്ഞ ശരീരം, ഒട്ടും വഴക്കമില്ലാത്ത, കടുപ്പമേറിയ ഒരു വസ്തുവായി മാറുന്നു. തന്റെ “സ്രഷ്ടാവിൽ” നിന്ന് അകന്ന്, കല്ലിനെയും മരത്തടിയെയും ആരാധിക്കുന്ന ഒരു ഹൃദയത്തിന് ആത്മീയതലത്തിൽ സംഭവിക്കുന്ന മാറ്റത്തിന്റെ ഒരു ബാഹ്യ ലക്ഷണമാണിത്. ഒരാൾ സമ്പത്തിനെ ആരാധിക്കുമ്പോൾ അയാളുടെ ഹൃദയം കഠിന ഹൃദയമായി മാറുന്നു. എന്നാൽ സന്തോഷവാർത്ത എന്തെന്നാൽ, നമ്മെ തിരികെ സ്വീകരിക്കുവാനും നമ്മുടെ ഹൃദയങ്ങളെ മാംസളവും മൃദുവുമായ ഹൃദയങ്ങളാക്കി മാറ്റുവാനും നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് എപ്പോഴും സന്നദ്ധനായി കാത്തിരിക്കുന്നു എന്നതാണ്!
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ഒരിക്കലും ഒരു കഠിന ഹൃദയനാകുവാൻ ആഗ്രഹിക്കുന്നില്ല എനിക്ക് എപ്പോഴും ഒരു മാംസളമായ ഹൃദയം നൽകി എന്നെ അനുഗ്രഹിക്കുമാറാകേണമേ. ആമേൻ.
