“അഹങ്കാരം നാശത്തിന് മുന്നോടി!!”
വചനം
യേഹേസ്ക്കേൽ 27 : 34
ഇപ്പോൾ നീ സമുദ്രത്തിൽ നിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാര സമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.
നിരീക്ഷണം
ലെബാനോനിലെ അതിമനോഹരവും ശക്തവുമായ ഒരു തീരദേശമായിരുന്നു സോർ. സമ്പന്നതയായിരുന്നു ആ നഗരത്തിന്റെ മുഖമുദ്ര. അക്കാലത്ത് ചുറ്റുമുള്ള എല്ലാ പ്രധാന രാജ്യങ്ങളുമായും അവർ വ്യാപാരബന്ധം പുലർത്തിയിരുന്നു. മറ്റുള്ളവർക്ക് അസൂയ തോന്നത്തക്കവിധം അവർ സമൃദ്ധിയിൽ വളർന്നു കഴിഞ്ഞു. വലിയ കപ്പലുകൾ വഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേയ്ക്ക് സോർ നിവാസികൾ കയറ്റി അയച്ചിരുന്നതായി 33-ാം വാക്യം പറയുന്നു. ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നരാക്കുവാൻ സോരിന് സാധിച്ചു. എന്നാൽ, ഇത്രയും മഹത്തായ ആ നഗരത്തിന് ഒരു വലിയ പ്രശ്നമുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല, അഹങ്കാരം തന്നെ ആയിരുന്നു. സോർ രാജാവ് ബുദ്ധിമാനായിരുന്നെങ്കിലും, അഹങ്കാരം മൂലം താൻ ഒരു ദൈവമാണെന്ന് അവകാശപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേർന്നു (യേഹേസ്ക്കേൽ 28:2). കർത്താവ് ഇപ്രകാരം അരുളിച്ചെയ്തു, നിങ്ങളുടെ അഹങ്കാരം മൂലം, മിങ്ങളുടെ ഉൽപ്പന്നങ്ങളെയും പ്രശസ്തിയേയും വഹിച്ചുകൊണ്ട് പോയ അതേ കടൽ ജലം തന്നെ, നിങ്ങളുടെ സാമ്രാജ്യത്തെയും, കപ്പലുകളെയും, നാവികരെയും, നഗരത്തെയും ആഴത്തിൽ തള്ളിയിടും.
പ്രായോഗീകം
ജീവിതത്തിൽ ഒരാൾ എത്രത്തോളം ഉയർന്നാലും, ഇവിടെ കഴിയുന്നതിനുള്ള വാടക എപ്പോഴും നൽകേണ്ടതുണ്ട്. ഇത് ഞാൻ ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾക്ക് വാടകയ്ക്ക് എടുത്തത് സ്വന്തം എന്ന രീതിയിൽ ജീവിക്കാം, അല്ലെങ്കിൽ ഇത് ദൈവം ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് ആ വാടക നൽകാം. ആദ്യത്തെ രീതിയിൽ, അഹങ്കാരം, സ്വാർത്ഥത, വിഡ്ഢിത്തം എന്നിവയിലൂടെ ഒരാൾ ആ വാടക തനിക്ക് തന്നെ നൽകുന്നു. രണ്ടാമത്തെ രീതിയിൽ, നന്ദിയുള്ളതും, ഉദാരവും, ആദരപൂണ്ണവും, വിനീതവുമായ ഹൃദയത്തോടെ, സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ട് ആ വാടക നൽകപ്പെടുന്നു. തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് ആരാണെന്ന് തിരിച്ചറിയുന്ന ഒരാളുടെ ഹൃദയത്തിൽ നിന്നും അധരങ്ങളിൽ നിന്നുമാണ് സ്തുയും ആരാധനയും ഉയരുന്നത്. എന്നാൽ സർവ്വശക്തനായ ദൈവത്തോടുള്ള സ്തുയും ആരാധനയും ഇല്ലാതാകുമ്പോൾ അഹങ്കാരം നമ്മുടെ ജീവിതമാകുന്ന തോണിയെ മുക്കിക്കളയും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെത്തന്നെ അങ്ങയുടെ മുമ്പാകെ താഴ്ത്തുന്നു. എന്റെ ജീവിതത്തോണിയുടെ അമരക്കാരൻ എന്നും അങ്ങ് മാത്രം ആയിരിക്കുമാറാകേണമേ. ആമേൻ
