Uncategorized

“ദൈവ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ ശക്തി!!”

വചനം

സങ്കീർത്തനം 48 :  9

ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവ് ദൈവാലയത്തിൽ പോകുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നിനെക്കുറിച്ച് ഇവിടെ വ്യക്തമാക്കുന്നു. അദ്ദേഹം കുഞ്ഞുങ്ങൾക്കോ, യുവാക്കൾക്കോ വേണ്ടിയുള്ള ശിശ്രൂഷകളെക്കുറിച്ചോ, മുതിർന്നവർക്കുള്ള ക്ലാസുകളെക്കുറിച്ചോ, ആരാധനാ സംഘത്തെക്കുറിച്ചോ, അല്ലെങ്കിൽ പ്രത്യേകം പ്രോഗ്രാം ചെയ്ത് പ്രവർത്തിപ്പിക്കേണ്ട സ്മാർട്ട് ലൈറ്റിംഗ് സംവിധാനങ്ങളെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. എന്നാൽ, അദ്ദേഹം പറഞ്ഞത് ഞാൻ ദൈവാലയത്തിൽ പോകുന്നത് ദൈവത്തെക്കുറിച്ച് ധ്യാനിക്കുവാനാണ്. പ്രത്യേകിച്ച്, കർത്താവേ, അങ്ങയുടെ അചഞ്ചലമമായ സ്നേഹത്തെക്കുറിച്ച് ദൈവാലയത്തിലുരുന്ന് ധ്യാനിക്കുന്നു.

പ്രായോഗീകം

ആധുനീക കാലത്ത്, ധ്യാനവും ദൈവാലയത്തിൽ പോകുന്നതും തമ്മിൽ വലിയ ബന്ധമൊന്നും കാണാറില്ല. എന്നാൽ ദാവീദ് രാജാവ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്, ഞാൻ ദൈവാലയത്തിൽ പോകുമ്പോൾ, ദൈവത്തിന്റെ ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നു. അതായത് അല്പനേരം നിന്നു ചിന്തിക്കുകയും അതെക്കുറിച്ച് ആഴത്തിൽ മനനം ചെയ്യുകയും ചെയ്യുന്നു എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവാലയത്തിലെ ശിശ്രൂഷകളും, അവിടെ നടക്കുന്ന ആരാധനകളും, ദൈവാലയവുമായി ബന്ധപ്പെട്ട് നല്ല കാര്യങ്ങളെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്, കർത്താവേ, അവിടുന്ന് എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നു. അതിനാൽ അവിടുത്തെ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല എന്ന സത്യത്തെക്കുറിച്ച് ഞാൻ ധ്യാനിക്കുവാൻ പോകുന്നു. ഇതിനെയാണ് ദൈവാലയത്തിലിരുന്ന് ധ്യാനിക്കുമ്പോൾ ലഭിക്കുന്ന ശക്തി എന്ന് പറുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്കുവേണ്ടി അങ്ങ് കാണിക്കുന്ന അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുവാൻ ദൈവാലയത്തിൽ എത്തുന്നതിന് മുൻപായി, ഞാൻ ആയിരിക്കുന്ന ഇടം ദൈവാലയമാക്കി മാറ്റിയിരിക്കുന്നു. ഈ താല്ക്കാലിക ആലയത്തിലിരുന്ന ധ്യാനിക്കുമ്പോൾ അങ്ങയുടെ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന ചിന്ത എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ഉണർത്തുകയും ചെയ്യുന്നു . ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x