Uncategorized

“ദൈവ പ്രവർത്തിക്കായി കാത്തിരിക്കുക!!”

വചനം

യിരമ്യാവ് 42 :  10

നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.

നിരീക്ഷണം

യിസ്രായേലിന്റെ പാപങ്ങൾ നിമിത്തം, യെരുശലേമിന്റെ മതിലുകൾ തകർക്കാനും നഗരം ചുട്ടുകരിക്കുവാനും ദൈവം ബാബിലോണിനെ അനുവദിച്ചു. ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെരുശലേമിൽ നിന്ന് പിന്മാറിയപ്പോൾ, യിസ്രായേല്യർ ഒരു ചെറിയ കൂട്ടത്തെ അവിടെ അവശേഷിപ്പിച്ചു. പലവിധ പ്രതിനസന്ധികളിലൂടെയും അവർ കടന്നുപോയി, ഒടുവിൽ യോഹാനാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ അവർ മിസ്രയിമിലേക്ക് പോകുവാൻ തീരുമാനിച്ചു. മിസ്രയിമിൽ എത്തുന്നതിനുമുമ്പ്, യോഹാനാൻ, പ്രവാചകനായ യിരെമ്യാവിന്റെ അടുക്കൽ ചെന്ന് ദൈവത്തിന്റെ അരുളപ്പാട് എന്താണെന്ന് അന്വേഷിച്ചു. പത്തു ദിവസങ്ങൾക്ക് ശേഷം യിരെമ്യാ പ്രവാചകൻ പറഞ്ഞു, യഹോവയായ ദൈവം അരുളി ചെയ്യുന്നത് ഇതാണ്.. ദയവായി അവിടേക്ക് പോകരുത്, ഇവിടെ വെച്ചുതന്നെ ഞാൻ നിങ്ങളെ അനുഗ്രഹിക്കും. എന്നാൽ അവർ യിരമ്യാവിനെ ഒരു കള്ളനെന്ന് മുദ്രകുത്തുകയും ദൈവത്തിന്റെ കല്പന ധിക്കരിക്കുകയും ചെയ്തു. അവർ മിസ്രയിമിലേയക്ക് പോകുകയും അവിടെ വച്ച് നശിക്കുകയും ചെയ്തു.

പ്രായോഗീകം

ഇത് എല്ലാവർക്കും വേണ്ടിയുള്ള ഒരു ഉപദേശം ആകണമെന്നില്ല, എന്നാൽ ഇന്ന് ഇത് ആർക്കോവേണ്ടി ഉള്ളതാണെന്ന് വിശ്വസിക്കുന്നു. കൃത്യം ഇവിടെ, കൃത്യം ഇപ്പോൾ വീണ്ടും ഒരു ദുഷ്കരമായ സാഹചര്യത്തിൽ നിന്ന് ഇറങ്ങിപ്പോകുവാൻ നിങ്ങൾ ഒരുങ്ങുകയാണോ? വീണ്ടും എല്ലാം ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകാൻ നിങ്ങൾ തയ്യാറെടുക്കുകയാണോ? ഒരുപക്ഷേ, നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം സംഭവിക്കുവാൻ ഇനി ഒരു ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നായിരിക്കാം. അസാധ്യം എന്ന് വിളിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, എല്ലാ പ്രതിന്ധികളെയും മറികടന്നുകൊണ്ട് നിങ്ങളെ അനുഗ്രഹിക്കാനും അഭിവൃദ്ധിപ്പെടുത്തുവാനും ദൈവത്തിന് ഒരു പദ്ധതിയുണ്ടാകാം, കാത്തിരിക്കൂ.. ദയവായി നീങ്ങരുത് എന്ന് യേശു നിങ്ങളോട് പറയുന്ന ശബ്ദം അകലെ നിന്ന് കേൾക്കുന്നുണ്ടോ?

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാനും പലപ്പോഴും എന്റെ ഈ ദുഷ്ക്കരമായ സാഹചര്യത്തിൽ നിന്ന് ഒഴിഞ്ഞു പോകുവാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ എല്ലാം അസാധ്യമാണെന്ന് തോന്നിയ ആ കാലഘട്ടത്തിലൊക്കെ, കാര്യങ്ങൾ അനുകൂലമായി മാറാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മതി എന്ന് അങ്ങ് പറയുന്നത് ഞാൻ കേട്ട് അവിടെ തന്നെ ഉറച്ച് നിൽക്കുവാൻ എനിക്ക് കൃപ തന്നതിന് നന്ദി. തുടർന്നും അപ്രകാരം ആയിരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x