Uncategorized

“അകവും പുറവും ഒരുപോലെ വൃത്തിയാക്കുക”

വചനം

ലൂക്കോസ് 11 : 41

അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.

നിരീക്ഷണം

പരീശന്മാരുടെ പുറം വൃത്തിയാക്കലും അകം ദുഷ്ടതയും അത്യാഗ്രഹവും നിറഞ്ഞതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ച ചെയ്ത്തിനുശേഷം യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു നിങ്ങൾക്കുള്ളത് ദരിദ്രന്മാർക്ക് നൽകുകയാണെങ്കിൽ നിങ്ങളുടെ അകവും പുറവും ഒരുപോലെ വൃത്തിയാകും എന്ന്.

പ്രായോഗികം

നാം എന്തെങ്കിലും ദാനം ചെയ്യുവാൻ തുടങ്ങുമ്പോൾ തന്നെ അതിൽ നിന്ന് പൻതിരിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന പൊങ്ങച്ച സ്വഭാവത്തെ നാം മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ധനികന്മാർ അവരുടെ നിലവാരത്തിലുള്ളവരുടെ സ്വകാര്യ ഫൗണ്ടേഷന് കൊടുക്കുവാൻ തയ്യാറാകാറുണ്ട് അത് പൊങ്ങച്ചത്തിന്റെ തുടക്കമാണ്. അതിനെക്കുറിച്ച് അല്ല ഇവിടെ യേശു സംസാരിക്കുന്നത്. യേശു പറഞ്ഞത് ദരിദ്രർക്ക് കൊടുക്കുന്നതിനെക്കുറിച്ചാണ്. നമ്മുടെ സമയവും, കഴിവും, പണവും ദരിദ്രർക്ക് നൽകുവാൻ നാം തയ്യാറാകേണ്ടതാണ്. അതു ചെയ്യുമ്പോൾ നമ്മുടെ അകവും പുറവും ഒരുപോലെ വൃത്തിയാകും. അപ്പോൾ നമ്മുടെ  ഹൃദയവും, ആഗ്രഹങ്ങളും പൊങ്ങച്ചം കൂടാതെ ശുദ്ധിയുള്ളതാകും. അങ്ങനെ നമ്മുടെ പൊങ്ങച്ചം ഇല്ലാതെയായി നാം പൂർണ്ണമായും ശുദ്ധമാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിൽ ഒരിക്കലും പൊങ്ങച്ച സ്വഭാവം ഉണ്ടാകാതെ അകവും പുറവും ഒരുപോലെ ശുദ്ധമായി സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ