Uncategorized

“ദൈവാലയത്തെക്കുറിച്ചുള്ള എരിവ്”

വചനം

ഹഗ്ഗായി 1 : 9

നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

നിരീക്ഷണം

ഹഗ്ഗായി പ്രവാചകനിലുടെ സർവ്വശക്തനായ ദൈവം തന്റെ ജനത്തോട് അവരുടെ കുറവ് വ്യക്തമായി വെളിപ്പെടുത്തുന്നു. യിസ്രായേൽ ജനം അവരുടെ സ്വന്തം വീടുകളെ നന്നായി പരിപാലിക്കുന്നു എന്നും ദൈവാലയം തകർന്ന നിലയിലാണെന്നും അവരെ ഓർമ്മപ്പെടുത്തുന്നു.

പ്രായോഗികം

ദൈവാലയം അത് എവിടെ ആയിരുന്നാലും ദൈവവുമായി കൂടിച്ചേരുന്ന ഒരു സ്ഥലമായി നാം അതിനെ പിരിപാലിക്കണം. സിനഗോഗുകളോ പള്ളികളോ ഉണ്ടാകുന്നതിന് മുമ്പ് ദൈവാലയമായിരുന്നു ഉണ്ടായിരുന്നത്. ദൈവവുമായി കൂടിച്ചേരുന്ന സ്ഥലം ശരിയായി പരിപാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ കാലക്രമേണ അത് നമ്മുടെ മുഴുവൻ കുംബത്തെയും ബാധിക്കുന്നു. ദൈവാലയത്തിൽ ദൈവത്തെ ആരാധിക്കുന്ന കുടുംബങ്ങൾ ഒത്തുചേരുമ്പോൾ തങ്ങൾക്കെതിരായി വരുന്ന ശത്രുവിന്റെ ആക്രമണത്തെ ശക്തമായി തടയുന്ന ആത്മീക സമൂഹമായി അവർ മാറുന്നു. നമ്മുടെ ഭവനം പരിപാലിക്കുന്നതിൽ നാം പരാജിതരാകരുത് എന്നാൽ അതോടൊപ്പം നമ്മുടെ ദൈവത്തിന്റെ ആലയത്തെയും നന്നായി പരിപാലിക്കേണ്ടത് ആവശ്യമാണ്. അതാണ് ദൈവാലത്തെക്കുറിച്ചുള്ള എരിവ് എന്ന് ഉദ്ദേശിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആലയത്തെ നന്നായി പരിപാലിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ