Uncategorized

“മഹത്തായവയെല്ലാം ചെറുതായി ആരംഭിക്കുന്നു”

വചനം

സെഖര്യാവ് 4 : 10

അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?

നിരീക്ഷണം

നെഹമ്യാവ്, എസ്ര, സെരുബാബേൽ എന്നിവരോടൊപ്പം യഹൂദാ ജനങ്ങൾക്കും അവരുടെ പ്രവാസത്തിൽ നിന്ന് യെരുശലേം ദൈവാലയം പുനർ നിർമ്മിക്കുന്നതിനായി മടങ്ങിപ്പോകുവാൻ അനുവദിച്ചപ്പോൾ അവരുടെ എതിരാളികളിൽ നിന്നും അവർക്ക് വലീയ എതിർപ്പ് ഉണ്ടായി. തങ്ങളുടെ മുന്നിലുള്ള മഹത്തായ ദൗത്യം അതു ചെയ്യുവാനായി മടങ്ങിവന്നവരുടെ കഴിവുകൊണ്ട് അസാധ്യമെന്നും ആ പ്രവർത്തി ചെയ്യുവാൻ ആവശ്യത്തിനുള്ള ജനം അവരോടൊപ്പം ഇല്ലായെന്നും അവരെ പരിഹസിച്ചവർ കണ്ടു. എന്നാൽ അവരെ ഏൽപ്പിച്ച പ്രവർത്തി ആത്മാവിന്റെ ശക്തിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സെരുബാബേലിന് അറിയാമായിരുന്നു. എല്ലാ മഹത്തരമായ കാര്യങ്ങളുടെയും തുടക്കം വളരെ ചെറുതായിരിക്കും എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.

പ്രായോഗികം

നിങ്ങളുടെ വ്യക്തിപരമായ സ്വപ്നം എത്ര വലുതാണെങ്കിലും അത് പൂർത്തീകരിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കി അത് ചെറുതായി ആരംഭിക്കുകയും ചെയ്താൽ അതിന്റെ പൂർത്തീകരണം കാണുവാൻ കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എല്ലാ വ്യക്തിഗത സ്വപ്നങ്ങളും ചെറുതായി ആരംഭിക്കപ്പെടുന്നു. ഏറ്റവും വലീയ സെക്വയ മരം ഒരു ചെറിയ വിത്തിൽ നിന്ന് ആരംഭിക്കുന്നു. നിസ്സാരമായ ഒരു ചെറിയ മുട്ടയിൽ നിന്ന് പന്ത്രണ്ട് അടി നീളമുള്ള ചീങ്കണ്ണി വിരിയുന്നു. നമ്മുടെ ചുറ്റും കാണുന്ന കൂറ്റൻ കെട്ടിടങ്ങളുടെ തുടക്കം അത് നിർമ്മിച്ച വാസ്തുശിൽപിയുടെ മേശപ്പുറത്ത് ഒരു കൂട്ടം പദ്ധതിയായിട്ടാണ്. ഒരു പക്ഷേ നിങ്ങൾ നിങ്ങളുടെ സ്വന്തം സ്വപ്നത്തിന്റെ തുടക്കത്തിലായിരിക്കാം ഇപ്പോൾ അതു ചെയ്തു പൂർത്തീകരിക്കുവാൻ കഴിയില്ല എന്ന് തോന്നുന്നുവെങ്കിൽ ഒരിക്കലും ആ പദ്ധതി ഉപേക്ഷിക്കരുത് ദൈവം നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ അതിനെ പുർത്തീകരിക്കുവാൻ നിങ്ങൾക്ക് കൃപ നൽകും. എല്ലാ മഹത്തരമായ പദ്ധതിയുടെയും തുടക്കം വളരെ ചെറുതായിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിത്തിൽ നൽകിയ വലീയ സ്വപ്നങ്ങൾക്കായി നന്ദി. എന്റെ ഈ ചെറിയ തുടക്കം അങ്ങയിലാശ്രയിച്ച് പൂർത്തീകരിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ