Uncategorized

“അങ്ങയുടെ സാന്നിധ്യം എനിക്ക് ആവശ്യമാണ്”

വചനം

1 ദിനവൃത്താന്തം 13 : 3

നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.

നിരീക്ഷണം

യിസ്രായേൽ രാജാവായ ശൗലിന്റെ മരണശേഷം ഏകദേശം ഏഴു വർഷം ആയപ്പോള്‍, ശൗലിന്റെ മകനായ അബീനാദാബിന്റെ വീട്ടിൽ നിന്ന് ദൈവത്തിന്റെ പെട്ടകം തിരികെ കൊണ്ടുവരുന്നത് ബുദ്ധിയാണോ എന്ന് ദാവീദ് രാജാവ് യിസ്രായേൽ പ്രഭുക്കന്മാരോട് ചോദിച്ചു. അതിനുള്ള സാമയം ആയി എന്ന് അവർ സമ്മതിച്ചു. ദാവീദ് പറഞ്ഞു എങ്കിൽ നമുക്ക് അത് ചെയ്യാം കാരണം ശൗലിന്റെ ഭരണകാലത്ത് നാം അതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തില്ല.

പ്രായോഗികം

ശൗൽ രാജാവ് തന്റെ ജീവിതത്തിൽ ദൈവസാന്നിധ്യത്തിന് പ്രധാന്യം നൽകിയില്ല. നമ്മുടെ ജീവിതത്തിൽ നാം ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങള്‍ നടക്കുന്നത് നമ്മുടെ കഴിവുകൊണ്ടാണ് എന്ന മട്ടിൽ ജീവിക്കുവാൻ ഇടയാകും. യേശുക്രിസ്തുവിന്റെ അനുയായികള്‍ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം അനുദിനം അനുഭവിക്കത്തക്ക നിലയിലായിരിക്കണം നമ്മുടെ അനുദിന ജീവിതം. ദാവീദിന്റെ നഗരം എന്നറിയപ്പെടുന്ന യേറുശലേമിലേയ്ക്ക് യിസ്രായേലിന്റെ തലസ്ഥാനം മാറ്റുവാൻ ദാവീദ് തയ്യാറാകുമ്പോള്‍ അവൻ ഓരോ ദിവസവും ദൈവത്തോട് പ്രാർത്ഥിക്കുകയും ദൈവത്തിന്റെ സാന്നിധ്യത്തിനായി അനുദിനം ദൈവത്തോട് യാചിക്കുകയും ചെയ്തിരുന്നിരിക്കണം അതിനുവേണ്ടി ദാവീദിന് ദൈവത്തിന്റെ പെട്ടകം തിരകെകൊണ്ടുവരേണ്ടി വന്നു. നാം ഓരോരുത്തരുടെയും ജീവകാലത്തൊക്കെയും ദൈവീക സാന്നിധ്യത്തിൽ ജീവിക്കുവാൻ നമുക്ക് കഴിയണം. അതായിരിക്കണം നമ്മുടെ എല്ലാ ദിവസത്തെയും പ്രർത്ഥന.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എപ്പോഴും എന്നോടുകൂടെ വസിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സാന്നിധ്യം ഒരിക്കലും എന്നെ വിട്ടുമാറാതിരിക്കുവാൻ തക്കവണ്ണം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ