Uncategorized

“ ദൈവം ആദ്യം”

വചനം

സങ്കീർത്തനം 132 : 3-5

ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ  ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.  ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.

നിരീക്ഷണം

ദാവീദ് രാജാവിന്റെ ഭരണത്തിന്റെ ആദ്യ കാലം മുതൽ സർവ്വശക്തനായ ദൈവത്തിനുവേണ്ടി ഒരു ആലയം പണയുവാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് പൂർത്തിയാകുന്നതുവരെ ഞാൻ വിശ്രമിക്കില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവത്തെയാണ് ആദ്യം വച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണ്.

പ്രായോഗികം

ഓരോ ദിവസവും നിങ്ങളെ നയിക്കുന്നത് എന്താണ്? രാവിലെ നിങ്ങളെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കുവാൻ സഹായിക്കുന്ന ചിന്ത എന്താണ്? നിങ്ങള്‍ പിൻതുടരുന്ന ദൗത്യം എന്താണ്? ഈ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടുപിടിക്കേണ്ടതുണ്ട്. ദാവീദ് രാജാവിന്റെ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോള്‍ നമുക്ക് കർത്താവേ അങ്ങയെ ആദ്യം വയ്ക്കാതെ ജീവിക്കുന്നതിൽ എന്നോട് ക്ഷമിക്കേണമേ എന്ന് പറയേണ്ടി വരുമോ? ഇതൊരു കുറ്റബോധമല്ല എന്നാൽ നമ്മെ മുന്നോട്ട് നയിക്കുവാനുള്ള ഒരു ആകാംഷയായിരിക്കട്ടേ. നമ്മുടെ ജീവിത്തിൽ മുഖ്യസ്ഥാനം ദൈവത്തിനാണെങ്കിൽ നമുക്ക് ഉണ്ടാകുന്ന എല്ലാ ആഗ്രഹങ്ങളും അതിന്റെ ശരിയായ ദിശയിലായിരിക്കും എന്നതാണ് സത്യം. ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിപ്പീൻ അതോടുകൂടി ഇതൊക്കെയും നിങ്ങള്‍ക്ക് ലഭിക്കും. എന്നാണ് യേശുക്രിസ്തു മത്തായിയുടെ സുവിശേഷം 6:33 – ൽ പറഞ്ഞിരിക്കുന്നത് അതുകൊണ്ട് നാം എന്നും ഓർമ്മിക്കേണ്ട ഒരു കാര്യം നമ്മുടെ ജീവിത്തിൽ ദൈവത്തിന് ആദ്യസ്ഥാനം കൊടുക്കുക എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിത്തിൽ എന്നും ആദ്യം ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെതന്നെ എന്റെ ജീവിതത്തെ ക്രമീകരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ