Uncategorized

“എന്നെ ശോധനചെയ്യൂ”

വചനം

സങ്കീർത്തനം 139 : 23

ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.

നിരീക്ഷണം

ഈ സങ്കീർത്തനം നമ്മോട് ഓരോരുത്തരോടും ഉള്ള ദൈവത്തിന്റെ സമ്പൂർണ്ണ സ്നേഹത്തിന്റെയും കരുതലിന്റെയും ഏറ്റവും അത്ഭുതകരമായ വിവരണങ്ങളിൽ ഒന്നാണ്. എന്നെ ശോധന ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടാണ് ദാവീദ് ദൈവത്തോട് അപേക്ഷിക്കുന്നത്.

പ്രായോഗികം

നമ്മുടെ ജീവിതത്തിൽ ദൈവത്തിന് മുഖ്യ സ്ഥാനം കൊടുക്കാതെ ചെയ്യുന്നതെല്ലാം പ്രശ്നത്തിൽ കലാശിക്കുന്നത് കാണുവാൻ സാധിക്കും. ദൈവത്തിന് അറിയാത്തതായി നമ്മുടെ ജീവിത്തിൽ ഒന്നും ഇല്ല. ഈ സങ്കീർത്തനം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് ദൈവം എല്ലായിടത്തും ഉണ്ട് ദൈവത്തിന് മറഞ്ഞിരിക്കുന്നത് ഒന്നും ഇല്ല. എന്നിട്ടും ദാവീദ് രാജാവ് ദൈവത്തെ തന്റെ ഉള്ളിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് തന്നിലേയ്ക്ക് തന്നെ ഒന്ന് കണോടിച്ചുനോക്കുവാൻ ദൈവത്തോട് അപേക്ഷിക്കുന്നു. ദാവീദ് ദൈവത്തോട് എന്റെ ജീവിത്തിൽ ഇനിയും നേരെയാക്കുവാൻ വല്ലതും ഉണ്ടോ എന്ന് താഴ്മയോടെ ചോദിക്കുന്നു. ദൈവത്തോട് നാം അടുക്കുമ്പോള്‍ നമുക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം നമ്മുടെ ജീവിതം ദൈവ മുമ്പാകെ വച്ചിട്ട് നമ്മെതന്നെ ദൈവത്തിന്റെ അഗ്നി ജ്വാലയ്ക്കൊത്തുള്ള കണ്ണുകൊണ്ട് ഒന്ന് ശോധന ചെയ്യുവാൻ അപേക്ഷിക്കുകയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെയും അങ്ങയുടെ കണ്ണിൻ മുമ്പിൽ വയ്ക്കുന്നു നന്നായി ശോധന ചെയ്യേണമേ. എന്റെ കുറവുകളെ കണ്ടുണരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ