Uncategorized

“ദൈവം കാണാതെ മറയുക അസാധ്യം”

വചനം

സദൃശ്യവാക്യം 5 : 21

മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.

നിരീക്ഷണം

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ വളരെ വ്യക്തമായി ഇവിടെ ഉറപ്പിച്ചു പറയുന്നത് ദൈവത്തിന്റെ സാന്നിധ്യത്തിൽ നിന്ന് മനുഷ്യന് മറയുവാൻ ഒരിക്കലും കഴിയുകയില്ല എന്നതാണ്.

പ്രായോഗികം

നമ്മുടെ സൃഷ്ടിതാവും രക്ഷിതാവുമായ ദൈവത്തെ മറികടന്ന് പോകുവാൻ ശ്രമിക്കുന്നത് ഒരിക്കലും, ഒരിക്കലും ബുദ്ധിയല്ല. ദൈവത്തിൽനിന്ന് ഒരു മനുഷ്യന് ഒരിക്കലും ഓടിമറയുവാൻ കഴിയുകയില്ല എന്ന് 139-ാം സങ്കീർത്തനത്തിൽ ശലോമോന്റെ പിതാവായ ദാവീദ് എഴുതിയിരിക്കുന്നു “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ദൈവത്തെ മറച്ച് ഒന്നും തന്നെ ചെയ്യുവാൻ കഴിയുകയില്ലെന്ന് നേരത്തേ തന്നെ ശലോമോന്റെ പിതാവ് തന്നെ പഠിപ്പിച്ചു. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് നമ്മോട് ഒരു ചോദ്യം ചേദിക്കാം നാം എന്തിനാണ് ദൈവത്തെ മറച്ച് കാര്യങ്ങള്‍ ചെയ്യുവാൻ ശ്രമിക്കുന്നത്? മറുപടി ഒന്നും ഇല്ല നമ്മുടെ കുറ്റബോധം മാത്രം ബാക്കി. ഇന്നുമുതൽ താങ്കളെ കുറ്റബോധം ഒരിക്കലും ഭരിക്കുവാൻ അനുവദിക്കരുത്, കുറ്റം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കുക അതാണ് ഏറ്റവും നല്ലമാർഗ്ഗം കാരണം ദൈവത്തെ മറച്ച് നമുക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ നിന്ന് ഒന്നും മറച്ചുവയ്ക്കുവാൻ കഴിയുകയില്ല. ആയതുകൊണ്ട് അങ്ങയുടെ കൃപയ്ക്കായി യാചിക്കുന്നു. ദൈവ മുമ്പാകെ നീതിയോടും വിശുദ്ധിയോടും ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ