Uncategorized

“അന്യോന്യം വിധിക്കുന്നത് അവസാനിപ്പിക്കുവാൻ ശ്രമിക്കുക”

വചനം

റോമർ    14 : 13

അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ

നിരീക്ഷണം

ഈ അദ്ധ്യായം മുഴുവൻ അപ്പോസ്ഥലനായ പൌലോസ് ഉറപ്പുള്ള വിശ്വാസിയെയും ബലഹീന വിശ്വാസിയെയും കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിൽ ഇപ്രകാരം പറഞ്ഞു പരസ്പരം വിധിക്കുന്നത് നിർത്തണം.

പ്രായോഗികം

യേശുക്രിസ്തുവിന്റെ സുവിശേഷം ലോകത്ത് എല്ലായിടത്തും എത്തുവാൻ കഴിയാത്തതിന്റെ പ്രധാന കാരണം പരസ്പരം വിധിക്കുന്നതാണ്. നാം അങ്ങനെ ചെയ്യുന്നവരെ കാണുമ്പോള്‍ ചിന്തിക്കണം പിശാച് അവരെ ആ സാഹചര്യത്തിൽ കൊണ്ട് എത്തിച്ചു എന്നത്. മറ്റുള്ളവരെ വിധിക്കുന്നതിനു പകരം വിധിക്കുന്ന വിരൽ നമ്മിലേയ്ക്കുതന്നെ ചൂണ്ടേണ്ടതുണ്ടെന്ന് അപ്പോസ്ഥലൻ ഇവിടെ വ്യക്തമാക്കുന്നു. നമ്മുടെ കുറ്റമറ്റ ജീവിതത്തിലൂടെ യേശുക്രിസ്തുവിന്റെ സ്നേഹ നിർഭരമായ സന്ദേശം മറ്റുള്ളവർക്ക് വെളിപ്പെടുത്തുന്ന രീതിയിൽ ക്രിസ്തീയ ജീവിതം ഉറപ്പോടെ ജീവിക്കുമ്പോള്‍ മറ്റുള്ളവരെ വിധിക്കുന്നത് നാം അവസാനിപ്പിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ കുറ്റം വിധിക്കാതെ ആത്മാർത്ഥമായി സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ