Uncategorized

“നമ്മെ നടത്തുന്നവരെ നാം ശ്രദ്ധിക്കാറുണ്ടോ?”

വചനം

സദൃശ്യവാക്യങ്ങള്‍    27 : 18

അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.

നിരീക്ഷണം

നാം സൂക്ഷിക്കേണ്ട അനേക കാര്യങ്ങള്‍ ഉണ്ട് അതിൽ നാം നട്ടു പിടിപ്പിക്കുന്ന ഫലവൃക്ഷങ്ങളെ സൂക്ഷിക്കേണം അതുപോലെ തന്നെ നമ്മുടെ യജമാനനെയും സൂക്ഷിക്കണം എന്നതു സത്യമാണ് എന്ന് ശലോമോൻ പറയുന്നു.

പ്രായോഗികം

ഒരു ഫലവൃക്ഷം നട്ടാൽ അതിനെ നന്നായി പരിപാലിക്കുകയും അതിന് ആവശ്യമായ വളവും വെള്ളവും കൊടുക്കുകയും ചെയ്താൽ മാത്രമേ അത് കൃത്യസമയത്ത് ഫലം നൽകുകയുള്ളൂ. അല്ലെങ്കിൽ വൃക്ഷം വളരും പക്ഷേ തക്ക സമയത്ത് ഫലം കിട്ടുകയില്ല. അതുപോലെ നിങ്ങളെ നടത്തുന്നവരെ പരിപാലിക്കുകയും , സ്നേഹിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ അവർക്ക് ചുറ്റും ഉണ്ടായിരിക്കണം. നിങ്ങളെ നടത്തുന്നവർക്ക് ഇത്രയും വലിയ ജനക്കൂട്ടത്തെ നയിക്കുവാനുള്ളകഴിവ് ഉണ്ട് എന്നത് സത്യം. നിങ്ങളെ നിയിക്കുന്നവരെ ആർ പരിപാലിക്കും? നാം അവരെ പരിപാലിക്കേണം എന്ന് ഇവിടെ പറയുന്നത്. നമ്മെ നയിക്കുന്നവരെ നാം എത്രത്തോളം പരിപാലിക്കുന്നുവെന്ന് ചിന്തിച്ച് അവർക്ക് വേണ്ട എല്ലാം ചെയ്തു കൊടുക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവാൻ നാം തയ്യാറാകണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ നടത്തുന്നവരെ ഓർത്ത് പ്രാർത്ഥിക്കുവാനും അവരെ സ്നേഹിക്കുവാനും പരിപാലിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ