Uncategorized

“അവരെ കൊല്ലാതെ രക്ഷിക്കൂ”

വചനം

യാക്കോബ് 5 : 20

പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ സ്വന്ത സഹോദരൻ അപ്പോസ്ഥലനായ യാക്കോബ് തന്റെ ലേഖനത്തിൽ ഇപ്രകാരം പറയുന്നു ഒരു പാപിയെ നേർവഴി കാണിക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കുന്നു.

പ്രായോഗികം

ദൈവത്തെ മാത്രമെ തിരുവെഴുത്തുകളിൽ നീതിയുള്ള ന്യായാധിപൻ എന്ന് വിളിക്കുന്നുള്ളൂ (സങ്കീ. 7:11) മറ്റുള്ളവരോട് കരുണ കാണിക്കുന്നതിനു പകരം അവരെ കുറ്റും വിധിക്കുക എന്ന തെറ്റ് മനുഷ്യർക്ക് ഉള്ളതുകൊണ്ടായിരിക്കാം നമ്മെ നീതിയുള്ളവർ എന്ന് വിളിക്കാത്തത്. എന്തുകൊണ്ട് മറ്റുള്ളവരോട് കരുണ കാണിക്കേണ്ടിടത്ത് നാം അവരെ വിധിക്കുന്നു? ഇവിടെ പറയുന്നു, പാപത്തിൽ അകപ്പെട്ട ഒരു വ്യക്തിയെ നാം രക്ഷയിലേയ്ക്ക് നയിക്കുമ്പോൾ മരണത്തിൽ നിന്ന് നാം അവരെ രക്ഷിക്കുന്നു. മാത്രമല്ല അവരുടെ നേർവഴി അവരുടെ പാപങ്ങളെയും കൂടെ മറയ്ക്കുകയാണ് എന്ന് ഈ വേദഭാഗം വ്യക്തമാക്കുന്നു. എല്ലാ വ്യക്തികളിലും പാപത്തിന്റെ പ്രവർത്തിയുണ്ടെങ്കിൽ അവരിൽ ഒരു കരുണയുടെകരവും നീട്ടപ്പെടുവാൻ ഇടാകും എന്നതാണ് വാസ്ഥവം. അതുകൊണ്ട് പാപത്തിൽ മുഴുകി വേദനയുടെ ആഴത്തിൽ കിടക്കുന്ന വ്യക്തികളെ കാണുമ്പോൾ അവരെ അതിൽ കൊല്ലുകയല്ല അവരോട് കരുണ കാണിച്ച് അവരെ രക്ഷിക്കുകയത്രെ വേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ പാപത്തിൽ നിന്ന് രക്ഷിച്ചതിന് നന്ദി പറയുന്നു. അതുപോലെ പാപത്തിൽ കിടക്കുന്ന അനേകരെ കാണുമ്പോൾ അവരെ കുറ്റം വിധിക്കാതെ അവരോട് കരുണ കാണിച്ച് രക്ഷയിലേയ്ക്ക് നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ