Uncategorized

“ആദ്യം ദൈവവും ദൈവാലയവും”

വചനം

2 ദിനവൃത്താന്തം 29 : 36

ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.

നിരീക്ഷണം

യെഹിസ്കീയാവിന്റെ പിതാവായ ആഹാസ് രാജാവ് വളരെ ദുഷ്ടനായിരുന്നു, അവൻ മരിച്ചപ്പോൾ യിസ്രായേലിലെ മറ്റ് രാജാക്കന്മാരോടൊപ്പം സംസ്ക്കരിക്കപ്പെട്ടില്ല. എന്നാൽ യെഹിസ്കീയാവിനെ രാജാവായി അഭിഷേകം ചെയ്യപ്പെട്ട ഉടനെ താൻ കർത്താവിന്റെ ആലയം ശുദ്ധീകരിക്കുകയും ദൈവാലയത്തിലെ ശുശ്രൂഷക്കായി ലേവ്യരെ അവരുടെ സ്ഥാനത്ത് തിരികെ കൊണ്ടു വരികയും ചെയ്തു.  ദൈവം പ്രസാദിച്ചതിനാൽ കാര്യങ്ങളെല്ലാം പെട്ടന്ന് നടക്കുവാൻ ഇടയായി. അപ്പോൾ രാജാവും ജനങ്ങളും വളരെ സന്തോഷിച്ചു.

പ്രായോഗികം

പഴയ നിയമത്തിലുടനീളം യിസ്രായേൽ ജനം ദൈവാലയത്തിനും ദൈവാരാധനയ്ക്കും ഒന്നാം സ്ഥാനം നൽകിയപ്പോഴെല്ലാം ഏറ്റവും നല്ലകാര്യങ്ങൾ അവർക്ക് സംഭവിച്ചു എന്നത് അതിശയകരമാണ്. എന്നാൽ അങ്ങനെ സംഭവിക്കുന്നതിന്റെ കാരണം യിസ്രായേൽ ജനങ്ങളുടെ ഹൃദയത്തിൽ അതിന്റെതായ ഗൗരവത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. അവർക്ക് ദൈവം ഒരു രാജാവിനെ നൽകും അദ്ദേഹം നല്ലതു ചെയ്ത് ദൈവത്തെ പ്രസാദിപ്പിക്കുമ്പോൾ അവർ അനുഗ്രഹിക്കപ്പെടും അടുത്ത് ഒരു രാജാവ് മോശമായി പ്രവർത്തിച്ച് ദൈവത്തെ തള്ളക്കളയുമ്പോൾ അവർ ശപിക്കപ്പെടുകയും ചെയ്യും. ഈ പ്രവണത പല പ്രവശ്യം തുടരുന്നതായി ദൈവ വചനത്തിൽ കാണുന്നു. ഇന്നും തമുക്ക് ചുറ്റും ഉളളവർ ദൈവത്തിനും ദൈവാലയത്തിനും ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ സ്വന്തം വീടുകൾ മെച്ചപ്പെടുകയും അവർ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. എന്നാൽ, പഴയനിയമ യിസ്രായേൽ ജനങ്ങളെപ്പോലെ ചിലർ പലപ്പോഴും ദൈവത്തിന്റെ വിഴിയിൽ നടക്കാതെ ദൈവാനുഗ്രഹങ്ങൾ നഷ്ടപ്പെടുത്തുന്നതും നാശത്തിലേയ്ക്ക് പോകുന്നതും കാണുവാൻ കഴിയും. നമ്മുടെ സ്വന്തം ഭവനത്തിൽ അനുഗ്രഹങ്ങൾ വരാതിരിക്കുമ്പോൾ നാം നമ്മെതന്നെയും ദൈവാലയത്തെയക്കുറിച്ചും ചിന്തിക്കണം. ആ ഭാഗം ശരിയാകുമ്പേൾ നമ്മുടെ ജീവിത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി നടക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവത്തോടും ദൈവാലയത്തോടും പറ്റി നിന്ന് അനുഗ്രഹങ്ങളെ പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ