Uncategorized

“യഥാർത്ഥത്തിൽ, താങ്കൾ ആരെ ഭയക്കുന്നു?”

വചനം

സങ്കീർത്തനം 76 : 7

നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?

നിരീക്ഷണം

ഈ പ്രപഞ്ചത്തിൽ നാം ജീവിക്കുമ്പോൾ ഭയപ്പേണ്ട ഓരേ ഒരു വ്യക്തി മാത്രമേഉള്ളൂ എന്ന് മനസ്സിലാക്കുവാൻ ദാവീദ് രാജാവിന് കഴിഞ്ഞിരുന്നു. ആ വ്യക്തി സർവ്വശക്തനായ ദൈവമാണെന്ന് താൻ മനസ്സിലാക്കി.

പ്രായോഗികം

താങ്കളോട് ഒരു ചോദ്യം ചോദിക്കുകയാണ് ഹൃദയങ്ങമായി ഉത്തരം പറയണം, യഥാർത്ഥത്തിൽ താങ്കൾ ആരെയാണ് ഭയപ്പെടുന്നത്? ദാവീദിന്റെ ജീവിതം പരിശോദിച്ചാൽ അവന്റെ മുമ്പിൽ വന്ന മല്ലന്മാരെ അവൻ ഭയന്നിരുന്നില്ല. അവൻ കരടിയെയോ സിംഹത്തെയോ ഭയന്നില്ല. ഇരുണ്ട ഗുഹകളിലും കാടുകളിലും തുറസ്സായ സ്ഥലങ്ങളിലും അവൻ പാർത്തു ആരെയും ഭയപ്പെട്ടില്ല. എന്നാൽ അവർ പൂർണ്ണമായി ഭയന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. ആ വ്യക്തിയുടെ പേരാണ് യേശുക്രിസ്തു! ഇത് വായിക്കുമ്പോൾ താങ്കൾക്ക് പറയുവാൻ കഴിയുമായിരിക്കും എനിക്ക് പലതിലും ഭയമുണ്ട് എന്ന്. താങ്കൾക്ക് എന്തിനെയൊക്കെയാണ് ഭയം എന്ന് ഹൃദയങ്ങമായി ചിന്തിച്ചാൽ അതിനെയൊന്നും ഭയക്കേണ്ടതില്ല എന്ന് വ്യക്തമാകും. നിങ്ങളുടെ എല്ലാ ആഗ്രഹവും, പ്രതിക്ഷയും എല്ലാ ഭയവും യേശുവിൽ അർപ്പിക്കുക. യേശു നിങ്ങളുടെ ഭയം മാറ്റുവാൻ സർവ്വശക്തനാണ്. ആയതുകൊണ്ട് താങ്കൾ യഥാർത്ഥമായി ഭയക്കേണ്ടത് ആരെയെന്ന് താങ്ങൾ തന്നെ ഉറപ്പാക്കുക. അത് കർത്താവായ യേശുക്രിസ്തു തന്നെ!

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ലോകത്തിലെ ഒന്നിനെയും ഞാൻ ഭയക്കുന്നില്ല അങ്ങയെ മാത്രം ഭയപ്പെട്ട് അങ്ങയുടെ കല്പനകളെ അനുസരിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ