Uncategorized

“അവരെ വേർതിരിക്കുക”

വചനം

സംഖ്യാപുസ്തകം 8 : 14

“ഇങ്ങനെ ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽ നിന്നു വേർതിരിക്കയും ലേവ്യർ എനിക്കുളളവരായിരിക്കയും വേണം”

നിരീക്ഷണം

യിസ്രായേലിലെ മറ്റ് ഗോത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ദൈവാലയത്തിൽ ശിശ്രൂഷ ചെയ്യുവാൻ പൂർണ്ണമായി വേർതിരിക്കപ്പെട്ട ഗോത്രമായിരുന്നു ലേവീ ഗോത്രം.  മറ്റ് ഗോത്രങ്ങള്‍ അവർക്ക് ദശാംശം നൽകുവാനും അതിൽ നിന്നും അവർ ഉപജീവിക്കുവാനും ദൈവം അവർക്ക് നിർദ്ദേശം നൽകി.  യിസ്രായേൽ ജനത്തിന്റെ ആത്മീയമായിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിട്ടാണ് ലേവീ ഗോത്രത്തെ ദൈവം വേർതിരിച്ചത്.  ദൈവത്തിന്റെ ആലയത്തിലെ ശിശ്രൂഷകരാക്കി അവരെ വേർതിരിച്ചു.

പ്രായോഗികം

സ്വത്ത്, സമ്പാദ്യങ്ങള്‍ എന്നിവ ഒന്നും കൈവശമാക്കുവാൻ ലേവീ ഗോത്രത്തിന് അനുവാദമില്ലായിരുന്നു. എങ്കിലും മറ്റ് ഗേത്രങ്ങളെ അപേക്ഷിച്ച് മെച്ചമായ ജീവിതം തന്നെയാണ് അവർ നയിച്ചിരുന്നത്. കാരണം മറ്റ് പതിനൊന്ന് ഗോത്രങ്ങളും അവർക്ക് ദശാംശം നൽകുവാനും ആലയത്തിലെ നന്മ പ്രാപിക്കുവാനും ദൈവം കല്പന നൽകിയിരുന്നു. “അവരെ വേർതിരിക്കുക” എന്ന യഹോവയുടെ വാക്കുകള്‍ ഇന്നും പ്രാധാന്യമർഹിക്കുന്നു. അത് പലവിധത്തിലാണ് ഇന്ന് പ്രാവൃത്തീകമായിക്കൊണ്ടിരിക്കുന്നത്. അത് ചിലരെ മറ്റുള്ളവരിൽ നിന്നും വേറിട്ട് കർത്താവിനോടൊപ്പം സമയം ചിലവഴിക്കുവാനും മറ്റുചിലരെ കർത്താവിന്റെ നീതിപാതകളിൽ നടക്കുവാനും തിരഞ്ഞെടുക്കുന്നു.  അപ്പോസ്തലനായ പൌലോസിനെപ്പോലെ പലരും സഭയെ സഹായിക്കുവാനും കുടുംബത്തെ പാലിക്കുവാനുമായി കൂടാരപ്പണികള്‍ പോലെ പലതും ചെയ്തു കർത്താവിന്റെ വേല പൂർണ്ണ ശ്രദ്ധയോടെ ചെയ്യുന്നു.  ജനത്തെ ദൈവ വഴികളിൽ നടത്തുവാൻ വിളിക്കപ്പെട്ടവർ ലേവ്യരെ പോലെ വേറിട്ടു നിൽക്കുവാൻ തയ്യാറാകണം.

പ്രാര്‍ത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വഴികള്‍ പഠിപ്പിക്കുന്നതിനായി കാലങ്ങള്‍ക്ക് മുമ്പേ എന്നെ മറ്റുളളവരിൽ നിന്നും വേർതിരിച്ചതിനായി ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. ഈ ലോകത്ത് നശിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ജനങ്ങളെ അങ്ങയോട് അടുപ്പിക്കുവാനും അങ്ങയുടെ വഴി പഠിപ്പിക്കുവാനും എനിക്ക് കൃപ നൽകേണമേ,” ആമേൻ