Uncategorized

“അവിശ്വസനീയം”

വചനം

യെശയ്യ 45 : 1

യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു–അവനു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകൾ അവനു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.

നിരീക്ഷണം

യഹൂദാജനതയെ ബാബിലോണിയ അടിമത്വത്തിൽ നിന്ന് വിടുവിപ്പാനും ബാബിലോൺ സാമ്രാജ്യത്തെ സശിപ്പിക്കുവാനുമായി കോരെശ് എന്ന ഒരു രാജാവ് എഴുന്നേൽക്കുമെന്ന് 200 വർഷങ്ങള്‍ക്കു മുമ്പ് യെശയ്യാവ് പ്രവാചകൻ പ്രവചിച്ചു എന്നത് “അവിശ്വസനീയം തന്നെ”! ബി.സി. 539-ൽ പേർഷ്യൻ രാജാവായ കോരെശിലൂടെ ഈ പ്രവാചനം നിവൃത്തിയായി എന്നത് ചരിത്രപരമായി സ്ഥിതീകരിക്കപ്പെട്ട സംഗതിയാണ്. വേദപുസ്തക പ്രവചനങ്ങളും ചരിത്രവും പരസ്പരം സമാന്തരമായി പോകുന്നു എന്നത് ഇതിനാൽ നമ്മുക്ക് മനസ്സിലാക്കുവാൻ കഴിയും.

പ്രായോഗികം

മതേതര ആളുകള്‍ക്ക് മുകളിൽ പ്രദിപാദിച്ചിരിക്കുന്ന നിരീക്ഷണത്തെപ്പറ്റി ചിന്തിക്കുവാൻപ്പോലും കഴിയുകയില്ല. തങ്ങളെ സ്നേഹിക്കുന്ന ജീവനുളള ഒരു ദൈവം ഉണ്ട് എന്ന് ഗ്രഹിപ്പാൻ കഴിയാതെ ഈ ലോകത്തിന്റെ ദൈവം അവരുടെ ഹൃദയങ്ങളെ കുരുടാക്കിയിരിക്കുന്നു.  എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു വസ്തുതയാണ് എന്ന് സത്യദൈവത്തെ യഥാർത്ഥമായി മനസ്സിലാക്കിയവർക്ക് പറയുവാൻ കഴിയും. ഈ ഭൂമിയിൽ ജീവിച്ചിരുന്ന, തന്റെ പ്രവചനങ്ങളാൽ പ്രമുഖനായ യെശയ്യാവ് യഹൂദാ ജനത്തിന്റെയും, ബാബിലോണിന്റെയും ഭാവി എന്താകും എന്ന് പ്രവചിച്ചു. ഇത് പ്രവചിക്കുമ്പോള്‍ യഹൂദാ ജനം ബാബിലോണിന്റെ അടിമകളായിരുന്നില്ല എന്ന കാരണത്താൽ അവർക്ക് യെശയ്യാ പ്രവാചകന്റെ പ്രവചനം വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രവചനം പറഞ്ഞ യെശയ്യാവ് തിരശീലയ്ക്ക് പിന്നിൽ മറഞ്ഞു എങ്കിലും ഏകദേശം ഇരുന്നൂറ് വർഷങ്ങള്‍ക്കുശേഷം ആ പ്രവചനം അക്ഷരംപ്രതി നിവൃത്തിയായി.  ഇതിൽനിന്നും ഒരു കാര്യം വ്യക്തമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതവും, ഭാവിയും ദൈവം നന്നായി അറിയുന്നു. അങ്ങനെയെങ്കിൽ നാം നമ്മുടെ ജീവിതത്തെ ആ ദൈവ കരങ്ങളിലേക്ക് സമർപ്പിക്കുവാൻ തയ്യാറായാൽ നമ്മുടെ ജീവിതത്തെ ഒരു അനുഗ്രഹമാക്കി മാറ്റും എന്ന് താങ്കള്‍ക്ക് വിശ്വസിക്കാമോ? കാരണം നമ്മുടെ ദൈവത്തിന്റെ പ്രവർത്തികള്‍ അത്ര അവിശ്വസനീയമാണ്!

പ്രാർത്ഥന

പ്രീയ കർത്താവായ യേശുവേ,

എന്റെ ജീവിതവും എന്റെ ഭാവിയും അങ്ങ് നന്നായി അറിയുന്നതിനാൽ ഞാൻ അങ്ങേ വാഴ്ത്തുന്നു. എന്നെ തന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ഭാവിയെക്കിറിച്ചുളള ആകുലതകള്‍ മാറി അങ്ങയിൽ ആശ്രയിച്ച് ധൈര്യത്തോടിരിപ്പാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ!